രാഹുല്‍ മാങ്കൂട്ടത്തില്‍ ( Rahul Mamkootathil ) file
Kerala

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

ബലാത്സംഗ കുറ്റം തനിക്കെതിരെ നിലനില്‍ക്കില്ലെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും രാഹുല്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് രാഹുലിന്റെ വാദം.

ബലാത്സംഗ കുറ്റം തനിക്കെതിരെ നിലനില്‍ക്കില്ലെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും രാഹുല്‍ പറയുന്നു. പരാതിക്കാരി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും ഒരു പുരുഷനെ കാണാനായി റൂം ബുക്ക് ചെയ്ത് എത്തുമ്പോള്‍ അതിന്റെ വരും വരായ്കകളെക്കുറിച്ച് കൃത്യമായി തിരിച്ചറിയാന്‍ ശേഷിയുള്ള ആളാണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിക്കാരി വിവാഹിതയാണെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും, അതുകൊണ്ടാണ് ബന്ധവുമായി മുന്നോട്ട് പോയതെന്നുമാണ് രാഹുലിന്റെ വിശദീകരണം. എന്നാല്‍ യുവതി വിവാഹിതയാണെന്ന് അറിഞ്ഞതോടെ തന്നെ ആ ബന്ധം അവസാനിപ്പിച്ചതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

തിരുവല്ല ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. കോടതി നിഷ്‌കര്‍ഷിക്കുന്ന ഏതൊരു കര്‍ശന ഉപാധികളും പാലിക്കാന്‍ താന്‍ തയ്യാറാണെന്നും രാഹുല്‍ ഹര്‍ജിയില്‍ അറിയിച്ചിട്ടുണ്ട്.

Palakkad MLA Rahul Mamkootathil submits bail plea, vehemently denying sexual assault charges and claiming the complaint is fabricated.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സര്‍പ്രൈസ്! ആദ്യമായി ആയുഷ് ബദോനി ഇന്ത്യന്‍ ടീമില്‍

താഴ്ചയില്‍ നിന്ന് കുതിച്ചുപൊങ്ങി ഓഹരി വിപണി, സെന്‍സെക്‌സില്‍ ആയിരം പോയിന്റ് നേട്ടം; മുന്നേറ്റത്തിനുള്ള രണ്ടു കാരണങ്ങള്‍

മോനിപ്പള്ളിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ടുവയസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

'ഇതെന്ത് വേഷം, കുളിച്ചോണ്ടിരിക്കുമ്പോ ഇറങ്ങി ഓടിയതോ?'; ഐശ്വര്യ ലക്ഷ്മിക്ക് സദാചാര ആക്രമണം

SCROLL FOR NEXT