'രാജ്യങ്ങളുടെ പരമാധികാരം മാനിക്കണം'; പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഒഴിവാക്കണമെന്ന് ഇന്ത്യ

സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കണം
MEA spokesperson Randhir Jaiswal
Iran-Israel conflict India urges all sides to exercise restraintPTI
Updated on
1 min read

ന്യൂഡല്‍ഹി: ഇറാനില്‍ ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളും മറുപടിയായി ഇറാന്‍ ആറ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നടത്തിയ തിരിച്ചടിയിലും ആശങ്ക പ്രകടപ്പിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്തു. ഇറാനില്‍ നടന്ന ആക്രമണങ്ങളെ അപലപിക്കുന്ന പ്രസ്താവനയില്‍ ഇസ്രയേലിന്റെയോ അമേരിക്കയുടേയോ പേര് വിദേശകാര്യ മന്ത്രാലയം പരാമര്‍ശിച്ചിട്ടില്ല.

MEA spokesperson Randhir Jaiswal
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും

സംഘര്‍ഷങ്ങളുടെ ഭാഗമായ എല്ലാ കക്ഷികളും സംയമനം പാലിക്കണം. സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കണം. സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചര്‍ച്ചകളും നയതന്ത്ര ഇടപെടലും ആവശ്യമാണ്. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

MEA spokesperson Randhir Jaiswal
'അതീവ ജാഗ്രത പാലിക്കുക'; ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം

പശ്ചിമേഷ്യയിലെ ഇന്ത്യക്കാരുടെ സുരക്ഷ രാജ്യത്തിന് പ്രധാനമാണ്. ഇന്ത്യയുടെ ദൗത്യങ്ങള്‍ പൗരന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടായിരിക്കും. പൗരന്‍മാര്‍ ജാഗ്രത പാലിക്കണം. പ്രാദേശികമായ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കണമെന്നും വിദേശ കാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

Summary

india statement on the evolving situation in West Asia. Iran-Israel conflict India urges ‘all sides to exercise restraint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com