വീഡിയോ ദൃശ്യത്തിൽ നിന്ന് 
Kerala

മഴ മാറിനിന്നു, വെള്ളം ഇറങ്ങിത്തുടങ്ങി: പാലക്കയത്ത് ആശ്വാസം;കാഞ്ഞിരപുഴ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി

മൂന്ന് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മുങ്ങിയ പാലക്കയത്തു നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. രാത്രി മഴ മാറി നിന്നതാണ് ആശ്വാസമായത്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

അതിനിടെ കാഞ്ഞിരപുഴ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. എന്നാല്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. സാധാരണ നിലയില്‍ ഷട്ടറുകള്‍ ഇത്രയും ഉയര്‍ത്താറില്ല. 

ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. പിന്നാലെ വന മേഖലയില്‍ ഉരുള്‍പൊട്ടി. ഇതോടെയാണ് ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തിയത്. പാലക്കയം ജങ്ഷനില്‍ വീടുകളിലും കടകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിരാവിലെ കടകളിലും വീടുകളിലും ശുചീകരണ പ്രവര്‍ത്തനം നടക്കുന്നുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT