പാലക്കാട് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 20 കുട്ടികള്‍ക്ക് പരിക്ക് ടി വി ദൃശ്യം
Kerala

പാലക്കാട് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 20 കുട്ടികള്‍ക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. സ്‌കൂളില്‍ നിന്ന് കുട്ടികളെ തിരികെ വീട്ടിലെത്തിക്കുന്നതിനിടെ എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചേരാമംഗലം- മലമ്പുഴ കനാലിലേക്കാണ് ബസ് മറിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരുപത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ നിസാര പരിക്കുകളോടെ കുട്ടികളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടസമയം ബസില്‍ 20 കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. അപകടത്തില്‍ ആരുടെയും നില ഗുരുതരമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു കോടിയുടെ ലോട്ടറി ഭാഗ്യം തേടി ഒരു പതിറ്റാണ്ട്; ഇനിയെങ്കിലും തുണയ്ക്കുമോ കാരുണ്യ? കാത്തിരിപ്പിൽ ഈ ഓട്ടോ ഡ്രൈവർ

'ഗഡ്കരി രാജിവെയ്ക്കണം', ഇ20 പെട്രോളിനെതിരെ സോഷ്യല്‍മീഡിയയില്‍ പുതിയ പ്രചാരണം; സിജെപിക്ക് പിന്നാലെ ഇ20 ജനതാ പാര്‍ട്ടി

'വെടിയൊച്ച കേട്ടപ്പോള്‍ ആളുകള്‍ ചിന്നിച്ചിതറി ഓടി', അമേരിക്കയില്‍ ഫുഡ്ഫെസ്റ്റിനിടെ വെടിവെപ്പ്; നിരവധിപ്പേര്‍ക്ക് പരിക്ക്- വിഡിയോ

ക്രിക്കറ്റ് പ്രേമികളേ കടന്നുവരൂ... തരൂരിനൊപ്പമുള്ള ഇതിഹാസ താരത്തെ മനസ്സിലായോ?

ചൊക്രമുടിയിൽ പർപ്പിൾ വസന്തമൊരുക്കി നീലക്കുറിഞ്ഞികൾ; ആഹ്ളാദത്തോടെ മുതുവാൻ സമുദായം