പ്രതീകാത്മക ചിത്രം 
Kerala

16കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി 21കാരന്‍ തീ കൊളുത്തി; പെണ്‍കുട്ടിയും യുവാവും ഗുരുതരാവസ്ഥയില്‍

പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പതിനാറുകാരിയെയാണ് സുഹൃത്ത് ബാലസുബ്രഹ്മണ്യം തീ കൊളുത്തിയത്. പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ബാലസുബ്രഹ്മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഇരുവരെയും ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. ഇതുകാരണമാകാം പെണ്‍കുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ കരുതുന്നത്.

പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് മുറിയില്‍വെച്ച് പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. സംഭവസമയം യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്. തുടര്‍ന്ന് തീയണച്ച ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം, പെണ്‍കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് മകന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടി എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും ബാലസുബ്രഹ്മണ്യത്തിന്റെ അമ്മ പ്രതികരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21