പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം 
Kerala

തടയാന്‍ ആരും വന്നില്ല, അതേ വേദിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍

മൈം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അധ്യാപകര്‍ വേദിയിലെത്തി കര്‍ട്ടന്‍ ഇടാന്‍ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം വീണ്ടും വേദിയില്‍ അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍. കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൈം വീണ്ടും അവതരിപ്പിച്ചത്. പൂര്‍ണമായും കലോത്സവ നിബന്ധനകള്‍ പാലിച്ചായിരുന്നു മൂകാഭിനയം. വെള്ളിയാഴ്ച മൈം തടസ്സപ്പെടുത്തിയ അധ്യാപകര്‍ ഇന്ന് സ്‌കൂളില്‍ എത്തിയില്ല. കഴിഞ്ഞ ദിവസം മാറ്റി വെച്ച കലോത്സവം ഇന്ന് നടത്തുകയായിരുന്നു.

ഒക്ടോബര്‍ 3 നായിരുന്നു കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ആരംഭിച്ചത്. വേദി ഒന്നില്‍ നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രമേയമാക്കിയ മൈം അധ്യാപകര്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. പലസ്തീന്‍ കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അടക്കം കുട്ടികള്‍ അവതരിപ്പിച്ചിരുന്നു. മൈം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അധ്യാപകര്‍ വേദിയിലെത്തി കര്‍ട്ടന്‍ ഇടാന്‍ ആവശ്യപ്പെട്ടത്.

പലസ്തീന്‍ ജനതയോട് എന്നും ഐക്യദാര്‍ഢ്യ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും, പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ഒപ്പമാണ് കേരളമെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ക്ക് വീണ്ടും മൈം അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് വി. ശിവന്‍കുട്ടി അറിയിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ ഇന്ന് വീണ്ടും മൈം വേദിയിലെത്തിച്ചത്.

സംഭവത്തില്‍ ഡിഡിഇ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോട്ടിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അധ്യാപകരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഡിഇ നല്‍കിയതെന്നാണ് ആരോപണം.വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതാണ് കലോത്സവം നിര്‍ത്തിവെക്കാന്‍ കാരണമെന്നായിരുന്നു ഡിഡിഇയുടെ റിപ്പോര്‍ട്ട്.

Palestine solidarity mime again present kasaragod art festival at kumbala highersecondary school

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇക്കാര്യം ചെയ്തില്ലേ?, ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും

SCROLL FOR NEXT