പഞ്ചായത്ത് ഓഫീസ് രാത്രി തുറന്നു കിടന്നു / ടെലിവിഷന്‍ ചിത്രം 
Kerala

രാത്രി മുഴുവന്‍ പൂട്ടാതെ പഞ്ചായത്ത് ഓഫീസ് ; പ്രസിഡന്റിന്റെയും കൂട്ടരുടെയും 'വെള്ളമടി'യെന്ന് ബിജെപി , പരാതി

പഞ്ചായത്ത് ഓഫീസില്‍ ഇരുന്ന് മദ്യപിച്ചു എന്ന ആരോപണം പഞ്ചായത്ത് പ്രസിഡന്റ് നിഷേധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : പഞ്ചായത്ത് ഓഫീസ് രാത്രിയിലും പൂട്ടാതെ തുറന്നിട്ടതായി പരാതി. കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസാണ് രാത്രി തുറന്നു കിടന്നത്. ഓഫീസിലെ ഒരു മുറു പോലും പൂട്ടിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

പഞ്ചായത്ത് പ്രസിഡന്റും രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് പൂട്ടാതെ പോകുകയുമായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി പരാതി നല്‍കിയിട്ടുണ്ട്. 

എന്നാല്‍ പഞ്ചായത്ത് ഓഫീസില്‍ ഇരുന്ന് മദ്യപിച്ചു എന്ന ആരോപണം പഞ്ചായത്ത് പ്രസിഡന്റ് നിഷേധിച്ചു. ഓഫീസിന്റെ പ്രധാന വാതില്‍ പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ മറന്നതാണെന്ന് പ്രസിഡന്റ് വിനു മംഗലത്ത് പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പീക്ക് സമയം ആറുമുതൽ രാത്രി പതിനൊന്നര വരെ; ഇന്ധനസർച്ചാർജും കൂടും

പീക്ക് സമയത്തില്‍ മാറ്റം, വൈദ്യുതി നിരക്ക് ഉയരും; വെടിയുതിര്‍ത്തത് കൃത്യമായ ആസൂത്രണത്തോടെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണം; 'ഓപ്പറേഷൻ സ്പാ' ശക്തമാക്കും

നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം: സുപ്രീം കോടതി

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന; നാലുദിവസത്തിനുള്ളില്‍ കുടുങ്ങിയത് 6199 പേര്‍