Save the date facebook
Kerala

ഹരിത കര്‍മസേനയും തൊഴിലുറപ്പ് തൊഴിലാളികളും, പഞ്ചായത്ത് പ്രസിഡന്റിന്റെ സേവ് ദ ഡേറ്റ് വേറെ ലെവല്‍!

ഇരട്ടയാര്‍ പഞ്ചായത്ത് പരിസരം വൃത്തിയാക്കുന്ന ഹരിതകര്‍മസേനാംഗങ്ങളാണ് വിഡിയോയിലെ ആദ്യ ദൃശ്യങ്ങള്‍.

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: സേവ് ദ ഡേറ്റില്‍ വെറൈറ്റി ഐഡിയകളാണ് ഓരോരുത്തരും പരീക്ഷിക്കുന്നത്. ഹരിത പഞ്ചായത്തായ ഇരട്ടയാറില്‍ നിന്നാണ് വ്യത്യസ്തമായൊരു സേവ് ദ ഡേറ്റ് വന്നിരിക്കുന്നത്. ഹരിതചട്ടം പാലിച്ചുകൊണ്ടൊരു സേവ് ദ ഡേറ്റ്. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയില്‍ നായകനായും പ്രതിശ്രുത വധു ആതിര നായികയായും എത്തുമ്പോള്‍ ഹരിതകര്‍മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും സ്‌കൂളും കുട്ടികളുമൊക്കയായി കഥാപാത്രങ്ങളായി അണിനിരക്കുന്ന ഈ സേവ് ദ ഡേറ്റ് വൈറലായിരിക്കുകയാണ്.

ഇരട്ടയാര്‍ പഞ്ചായത്ത് പരിസരം വൃത്തിയാക്കുന്ന ഹരിതകര്‍മസേനാംഗങ്ങളാണ് വിഡിയോയിലെ ആദ്യ ദൃശ്യങ്ങള്‍. റോഡ് മുറിച്ചുകടന്ന് വരുന്ന പ്രതിശ്രുത വധു ആതിര വഴിയില്‍ കിടന്ന പ്ലാസ്റ്റിക് കുപ്പി എടുത്ത് ബോട്ടില്‍ ബൂത്തിലിടുന്നു. ഇത് കാണുന്ന പഞ്ചായത്ത് പ്രസിഡന്റ്. അവിടെ പ്രണയം പൂവിടുകയായിരുന്നു. കൂലിപ്പണി ചെയ്യുന്നവരേയും, ഹരിത കര്‍മസേന അംഗങ്ങളേയും ഒക്കെ ചേര്‍ത്ത് പിടിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്. ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതമാണ് പിന്നീടുള്ള ദൃശ്യങ്ങളിലുള്ളത്.

മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പഞ്ചായത്താണ് ഇരട്ടയാര്‍. ആ സന്ദേശം 'സേവ് ദ ഡേറ്റി'ല്‍ക്കൂടിയും ഉള്‍പ്പെടുത്താന്‍ ആനന്ദും ആതിരയും തീരുമാനിക്കുകയായിരുന്നു. ഒപ്പം പഞ്ചായത്തിന്റെ നേട്ടത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരെയും കൂട്ടി.

സിപിഐ ജില്ലാകമ്മിറ്റിയംഗം, എഐവൈഎഫ് ജില്ലാപ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ ആനന്ദ് വഹിക്കുന്നുണ്ട്. പ്രതി ശ്രുതവധു മേലേചിന്നാര്‍ സ്വദേശി ആതിര ഇടുക്കി ജില്ലാ ആശുപത്രിയിലെ അക്കൗണ്ടന്റാണ്. വ്യാഴാഴ്ച ഇരട്ടയാര്‍ സെയ്ന്റ് തോമസ് ഫൊറോന പള്ളി പാരിഷ് ഹാളിലാണ് വിവാഹം.

Panchayat President's save the date video goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT