കേരള ഹൈക്കോടതി ഫയല്‍ ചിത്രം
Kerala

'റിവ്യൂ ബോംബിങ്': തുടര്‍നടപടികളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

റിവ്യൂ ബോംബിങ് ചെറുക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ പ്രോട്ടോക്കോള്‍ നേരത്തെ തന്നെ കോടതിക്ക് നല്‍കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമകളെ 'റിവ്യൂ ബോംബിങ്' നടത്തി നശിപ്പിക്കുന്നതിനെ കുറിച്ച് വിവരം പങ്കുവെയ്ക്കാന്‍ ചലച്ചിത്ര നിര്‍മാതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പ്രത്യേക വെബ്‌പോര്‍ട്ടല്‍ ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

സംസ്ഥാന പൊലീസ് മേധാവി റിവ്യൂ ബോംബിങ് ചെറുക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ പ്രോട്ടോക്കോള്‍ നേരത്തെ തന്നെ കോടതിക്ക് നല്‍കിയിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായി വെബ് പോര്‍ട്ടല്‍ പോലുള്ളവ ആവശ്യമാണോ എന്നതില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. ഇതിന് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് ഫെബ്രുവരി 13 ന് പരിഗണിക്കാന്‍ മാറ്റിവെച്ചു.

റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെതിരെ ഓണ്‍ലൈന്‍ വ്‌ലോഗര്‍മാര്‍ അടക്കം നടത്തുന്ന നെഗറ്റീവ് റിവ്യൂകള്‍ക്കെതിരെ 'ആരോമലിന്റെ ആദ്യത്തെ പ്രണയം' സിനിമയുടെ സംവിധായകന്‍ മുബീന്‍ റൗഫ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. തുടര്‍ന്ന് സംസ്ഥാന പൊലീസ് വിഷയത്തില്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കിയിരുന്നു. ഭീഷണി, ബ്ലാക്‌മെയില്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള റിവ്യൂകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

റഷ്യന്‍ ബീച്ചില്‍ യുക്രൈയ്ന്‍ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

ഡിസംബര്‍ 31വരെ മാത്രം; അറിയാം ആധാറുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങള്‍

ബാബറി മസ്ജിദ് അന്വേഷണ കമ്മീഷന്‍; ജസ്റ്റിസ് എംഎസ് ലിബര്‍ഹാന്‍ അന്തരിച്ചു

സുഗതന് അനുകൂലമായ കത്ത്: തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി പി ചിത്രയ്ക്ക് സസ്‌പെന്‍ഷന്‍