പാര്‍വതി അമ്മാള്‍ special arrangement
Kerala

പൂരങ്ങള്‍ക്ക് ആനയും, ആന ചമയവും നല്‍കി; 99ാം വയസില്‍ പാര്‍വതി അമ്മാള്‍ അന്തരിച്ചു

120 വര്‍ഷം പഴക്ക മുള്ള തൃശൂര്‍ കെ. എന്‍ വെങ്കിട്ടാദ്രി ആന്‍ഡ് കമ്പനി ഉടമ പാര്‍വതി അമ്മാള്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍, പാലക്കാട് ജില്ലകളിലെ പൂരങ്ങള്‍ക്ക് ആനയും, ആന ചമയവും നല്‍കിയ പാര്‍വതി അമ്മാള്‍(99) അന്തരിച്ചു. സംസ്‌കാരം നാളെ(10-7-2025) ഉച്ചകഴിഞ്ഞ് 2 മണിക്ക് തൃശൂര്‍ എം. ജി റോഡ് ബ്രഹമണസമൂഹം ശ്മശാനത്തില്‍

120 വര്‍ഷം പഴക്ക മുള്ള തൃശൂര്‍ കെ. എന്‍ വെങ്കിട്ടാദ്രി ആന്‍ഡ് കമ്പനി ഉടമയായിരുന്നു. തൃശൂര്‍ മാരാര്‍ റോഡിലെ ഗണപതി നിവാസ് ആന ഉടമകളുടെയും, പൂരകമ്മറ്റിക്കാരുടെയും താവളമായിരുന്നു. മകന്‍ രാജു സ്വാമിയും പാര്‍വതി അമ്മാളിനൊപ്പമുണ്ടായിരുന്നു.

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ ദേവസ്വം വാങ്ങുന്നത് പാര്‍വതി അമ്മാളിന്റെ കയ്യില്‍ നിന്നാണ്. ദേവസ്വം ബോര്‍ഡില്‍ ഉദ്യോഗമുണ്ടായിരുന്ന അച്ഛന്‍ ഗണപതി അയ്യര്‍ നടത്തിവന്നിരുന്ന സ്ഥാപനം പിന്നീട് പാര്‍വതി മാമി ഏറ്റെടുത്തു, പിന്നീട് മകന്‍ രാജു സ്വാമിയെ ഏല്‍പ്പിക്കുകയുമായിരുന്നു.

Parvathy Ammal passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT