പരിക്കേറ്റ ദേവൻ/ ടെലിവിഷൻ ചിത്രം 
Kerala

ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു; ചില്ല് കുപ്പി പൊട്ടിച്ച് സഹയാത്രികൻ ആക്രമിച്ചു, ആശുപത്രിയിൽ 

മരു സാ​ഗർ എക്സ്പ്രസ്സിൽ വച്ചാണ് സംഭവം. പ്രതി ഗുരുവായൂർ സ്വദേശി അസീസ് പിടിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ട്രെയിനിൽ യാത്രക്കാരനെ സഹയാത്രികൻ ആക്രമിച്ചു. പരപ്പനങ്ങാടി സ്വദേശി ദേവദാസ് (ദേവൻ) എന്നയാൾക്കാണ് പരിക്കേറ്റത്. വാക്കുതർക്കത്തെ തുടർന്ന് സഹയാത്രികൻ അസീസ് ദേവനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മരു സാ​ഗർ എക്സ്പ്രസ്സിൽ വച്ചാണ് സംഭവം. പ്രതി ഗുരുവായൂർ സ്വദേശി അസീസ് പിടിയിലായി. 

ഇന്നലെ രാത്രി 10:50ന് മരുസാ​ഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം സിഗ്നലിന് മുന്നിലായി ട്രെയിൻ നിർത്തിയ സമയത്ത് അസീസ് ട്രെയിനിന് പുറത്തേക്കിറങ്ങി പുറത്ത് കിടന്നിരുന്ന ചില്ല് കുപ്പിയെടുത്ത് വീണ്ടും ട്രെയിനിൽ കയറി. കുപ്പി പൊട്ടിച്ച് അസീസ് ദേവനെ കുത്തി പരിക്കേൽപ്പിച്ചു. ദേവന്റെ കണ്ണിനോട് ചേർന്നാണ് കുത്തേറ്റത്. പ്രതിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. അസീസിനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആർപിഎഫ് പിടികൂടി.

ദേവനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT