special train  ഫയല്‍
Kerala

യാത്രക്കാരുടെ തിരക്ക്; തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് ജൂണ്‍ 16നും മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ജൂണ്‍ 17നും ആരംഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത് മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ (special train )സര്‍വീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് ജൂണ്‍ 16നും മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ജൂണ്‍ 17നും ആരംഭിക്കും.

തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും 16ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന (06163) ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു ജങ്ഷനിലെത്തും. ജൂണ്‍ 30 വരെയായിരിക്കും സര്‍വീസ് നടത്തുക. 17ന് വൈകിട്ട് 3.15ന് മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന (06164) ട്രെയിന്‍ പിറ്റേന്ന് പുലര്‍ച്ചെ 3.35 ഓടെ തിരുവനന്തപുരം നോര്‍ത്തിലെത്തും. ജൂലൈ 1 വരെയായിരിക്കും സര്‍വീസ് നടത്തുക. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും സ്‌പെഷ്യല്‍ ട്രെയിനുണ്ടാവുക. 14 സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ട്രെയിനിലുണ്ടാകും.

കൊല്ലം ജങ്ഷന്‍, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം ജങ്ഷന്‍, മാവേലിക്കര, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം