പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ മാത്തൂര്‍ മേലേടത്ത് എം ജി കണ്ണന്‍ (42) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിനിടെ ഹൃദയാഘാതം സംഭവിച്ച എം ജി കണ്ണനെ ഉടന്‍ തന്നെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണന്‍ പൊതുരംഗത്തെത്തിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. 2005ല്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തംഗമായി. 2010, 2015 വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചു. ആദ്യം ഇലന്തൂരില്‍നിന്നും പിന്നീട് റാന്നി അങ്ങാടിയില്‍നിന്നും ജില്ലാ പഞ്ചായത്തിലേക്ക് കണ്ണന്‍ മികച്ച വിജയം നേടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കണ്ണന്‍ ഇടക്കാലത്ത് ആക്ടിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
2011-13 ല്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് അസംബ്ലി, മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ; സജിതാമോള്‍, മക്കള്‍; ശിവ കിരണ്‍, ശിവ ഹര്‍ഷന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates