ഓണക്കാലം പ്രമാണിച്ച് പൊലീസുകാര്‍ നീണ്ട അവധി ചോദിച്ച് മുന്‍കൂര്‍ അപേക്ഷകള്‍ നല്‍കിയിരുന്നു പ്രതീകാത്മക ചിത്രം
Kerala

അപേക്ഷകള്‍ കൂടി; പൊലീസുകാര്‍ക്ക് ഓണത്തിന് അവധിയില്ലെന്ന് പത്തനംതിട്ട എസ്പി

സെപ്റ്റംബര്‍ 14 മുതല്‍ 18 വരെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കില്ലെന്നാണ് ഉത്തരവിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഓണത്തിന് പൊലീസുകാര്‍ക്ക് അവധി നല്‍കില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത്. സെപ്റ്റംബര്‍ 14 മുതല്‍ 18 വരെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കില്ലെന്നാണ് ഉത്തരവിലുള്ളത്.

ഓണക്കാലം പ്രമാണിച്ച് പൊലീസുകാര്‍ നീണ്ട അവധി ചോദിച്ച് മുന്‍കൂര്‍ അപേക്ഷകള്‍ നല്‍കിയിരുന്നു. അപേക്ഷകള്‍ കൂടിയ സാഹചര്യത്തിലാണ് ഉത്തരവിടുന്നതെന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജില്ലയില്‍ പൊലീസുകാരുടെ എണ്ണം പരിമിതമാണെന്നും ആ സാഹചര്യത്തില്‍ കുറച്ച് പൊലീസുകാരെ വച്ച് ഓണക്കാലത്ത് അധിക സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്നും ഉത്തരവില്‍ എസ്പി വി അജിത്ത് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

കോഴിക്കോട് - പാലക്കാട് ദേശീയപാത 966-ല്‍ ഗതാഗത നിയന്ത്രണം

'കുലപതിയെന്ന് വിളിച്ചാല്‍ മാത്രം പോര, മധുവിന് ഫാല്‍ക്കെ നല്‍കി ആദരിക്കണം'; സുരേഷ് ഗോപിയോട് ആരാധകര്‍

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍, സെന്‍സെക്‌സ് 650 പോയിന്റ് കുതിച്ചു; ഐടി സൂചികയില്‍ റാലി

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ; 10 വേദികൾ