Jayesh, Reshmi 
Kerala

'രശ്മിയുമായി ശാരീരിക ബന്ധമുണ്ടെന്നു സമ്മതിക്കണം, ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി; ജയേഷിന് രതി വൈകൃതം ശീലം'

മര്‍ദിക്കുന്ന സമയത്ത് മരിച്ച പൂര്‍വികരോട് രശ്മി സംസാരിച്ചു. രശ്മി ജയേഷിനെ തൊഴുതു നില്‍ക്കുന്നതും കണ്ടു. അവര്‍ വേറെ ഭാഷയാണ് സംസാരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോയിപ്രം കുറവന്‍കുഴി സ്വദേശികളായ ജയേഷ് രാജപ്പനും ഭാര്യ എസ് രശ്മിയും ചേര്‍ന്ന് യുവാക്കളെ കെട്ടിയിട്ട് ക്രുരമായി മര്‍ദിച്ച സംഭവം പകവീട്ടലായിരുന്നെന്നു പൊലീസ്. അടുത്ത സുഹൃത്ത് ഭാര്യയെ വശീകരിച്ചതാണ് മര്‍ദനത്തിന് കാരണമായി പൊലീസ് പറയുന്നത്. പരാതിക്കാരനും ബന്ധുവായ ആലപ്പുഴ നീലംപേരുര്‍ സ്വദേശിയായ പത്തൊന്‍പതുകാരനും ജയേഷിന്റെ ഭാര്യയുമായി സൗഹൃദത്തിലായി. റാന്നി സ്വദേശിയും രശ്മിയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് ജയേഷ് കണ്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് വീട്ടില്‍ വലിയ ബഹളമാകുന്നു. ഒടുവില്‍ യുവതി നിരുപാധികം മാപ്പുപറഞ്ഞു. ഇതിന് പിന്നാലെ ജയേഷ് യുവതിയെ കൊണ്ട് ഇരുവരെയും വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രതി വൈകൃതങ്ങളുള്ള ഒരു സൈക്കോ പാത്തിനെ പോലെയാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റം.

ജയേഷിന്റെയും രശ്മിയുടെയും ആക്രമണത്തില്‍ നിന്നുണ്ടായ മാനസിക ആഘാതത്തില്‍നിന്ന് റാന്നി സ്വദേശിയായ 29കാരന്‍ ഇതുവരെ മുക്തനായിട്ടില്ല. സ്വഭാവ വൈകല്യമുള്ള മനോരോഗികളെപ്പോലെയാണ് ഇരുവരും പെരുമാറിയതെന്ന് യുവാവ് പറഞ്ഞു. 'ജയേഷിന്റെയും രശ്മിയുടെയും വീട്ടില്‍ നേരത്തെ രണ്ടുതവണ പോയിരുന്നു. ഒരുമിച്ച് ജോലി ചെയ്തിരുന്നതിനാല്‍ ജയേഷുമായി സൗഹൃദമുണ്ടായിരുന്നു. പക്ഷേ, എന്തിനാണ് മര്‍ദിച്ചതെന്ന് അറിയില്ല. മര്‍ദിക്കുന്ന സമയത്ത് മരിച്ച പൂര്‍വികരോട് രശ്മി സംസാരിച്ചു. രശ്മി ജയേഷിനെ തൊഴുതു നില്‍ക്കുന്നതും കണ്ടു. അവര്‍ വേറെ ഭാഷയാണ് സംസാരിച്ചത്.

ജനനേന്ദ്രിയത്തില്‍ രശ്മി സ്റ്റേപ്ലര്‍ പിന്‍ അടിച്ചു. അതിന്റെ വിഡിയോ ജയേഷ് ചിത്രീകരിച്ചിരുന്നു. രശ്മിയും ഞാനും തമ്മില്‍ ശാരീരിക ബന്ധമുണ്ടെന്ന് സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മര്‍ദിക്കുന്ന സമയത്ത് ജയേഷ് പലരെയും വിളിക്കുന്നുണ്ടായിരുന്നു. പുതുമണ്‍ പാലത്തിനു സമീപം ഉപേക്ഷിച്ചപ്പോള്‍ വലത്തെ കാലില്‍ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പിച്ചു. പൊലീസില്‍ അറിയിച്ചാല്‍ വിഡിയോ പുറത്തു വിടുമെന്നും മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിമുഴക്കി. അതുകൊണ്ടാണ് സംഭവം പൊലീസില്‍ അറിയിക്കാതിരുന്നതും വ്യാജ മൊഴി നല്‍കിയതും. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി', യുവാവ് പറഞ്ഞു.

യുവാക്കളും ജയേഷും ബംഗളൂരുവില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. റാന്നി സ്വദേശിയെ ഈ മാസം 5നും ആലപ്പുഴ സ്വദേശിയായ യുവാവിനെ ഈ മാസം ഒന്നിനുമാണു മര്‍ദനത്തിന് ഇരകളാക്കിയത്. മര്‍ദനമേറ്റ യുവാക്കള്‍ ബന്ധുക്കളാണെന്നും പൊലീസ് പറയുന്നു. റാന്നി സ്വദേശിയായ യുവാവിനെ വീട്ടില്‍ വിളിച്ചു വരുത്തി മുളകു സ്‌പ്രേ അടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഇയാള്‍ക്ക് നട്ടെല്ലിനും ഇടതു കാല്‍മുട്ടിലും രണ്ടു വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ട്. ശരീരത്തിന്റെ പലഭാഗത്തും ചതവും മുറിവും ഉണ്ട്. യുവാവിന്റെ ജനനേന്ദ്രിയത്തില്‍ രശ്മി 23 തവണ സ്റ്റേപ്ലര്‍ പിന്‍ അടിച്ചെന്നും പൊലീസ് പറയുന്നു.

ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആറന്മുള എസ്‌ഐ വിഷ്ണു മൊഴി രേഖപ്പെടുത്തുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനും പ്രതിശ്രുത വരനും ചേര്‍ന്നു മര്‍ദിച്ചെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് യുവാവ് മര്‍ദന വിവരം വെളിപ്പെടുത്തിയത്. പ്രതികളുടെ വധഭീഷണിയെത്തുടര്‍ന്നാണു താന്‍ കള്ളം പറഞ്ഞതെന്നും മൊഴി നല്‍കി. തുടര്‍ന്നാണു ജയേഷിനെയും രശ്മിയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആലപ്പുഴ സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യുവാക്കളെ മര്‍ദിക്കുന്നതിന്റെ പത്ത് ദൃശ്യങ്ങള്‍ രശ്മിയുടെ ഫോണില്‍ കണ്ടെത്തി.

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഉള്ള ജയേഷിന്റെ ഫോണ്‍ ലോക്ക് ചെയ്ത നിലയിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

നേരിട്ടത് ക്രൂരമര്‍ദനം

റാന്നി സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചതിനു പുറമേ കഴുത്തില്‍ സര്‍ജിക്കല്‍ ബ്ലേഡ് വച്ച് ഭീഷണിപ്പെടുത്തുകയും സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ചു നെഞ്ചില്‍ ഇടിക്കുകയും പൈപ്പ് റേഞ്ച് ഉപയോഗിച്ചു വലതുകാലിലെ നഖങ്ങള്‍ക്കിടയില്‍ മൊട്ടുസൂചികള്‍ തറയ്ക്കുകയും ചെയ്‌തെന്നും പൊലീസ് പറയുന്നു. 2 മണിക്കൂര്‍ നീണ്ട പീഡനത്തിനുശേഷം പ്രതികള്‍ യുവാവിനെ സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തി പുതമണ്‍ പാലത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

ആലപ്പുഴ സ്വദേശിയെ ഒന്നിന് ഉച്ചയ്ക്കു 12.30ന് മാരാമണ്ണില്‍നിന്നു ജയേഷ് വീട്ടിലെത്തിച്ചു. തുടര്‍ന്ന് ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി. യുവാവിനെ ഉത്തരത്തില്‍ കെട്ടിത്തൂക്കിയും കട്ടിങ് പ്ലെയര്‍ കൊണ്ട് മോതിരവിരലില്‍ അമര്‍ത്തിയും പീഡനം തുടര്‍ന്നു. യുവാവിന്റെ 2 ഫോണുകളും കയ്യിലുണ്ടായിരുന്ന 19,000 രൂപയും ഇവര്‍ തട്ടിയെടുത്തു. പിന്നീട് ബൈക്കില്‍ കയറ്റി റാന്നിയില്‍ ഇറക്കിവിട്ടു. സാരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.

ജയേഷും രശ്മിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അപ്പോള്‍ രശ്മിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല, അതിനാല്‍ ഇവരുടെ പേരില്‍ കേസ് എടുത്തിരുന്നു. ജയേഷ് ബംഗളൂരുവില്‍ ജോലിക്കു പോയപ്പോള്‍ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.

Police state that the incident in Pathanamthitta, where youths were attacked, was an act of revenge, not a honeytrap

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT