റീജിത്ത് 
Kerala

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ വലതു വൃക്കയിൽ, കിഡ്‌നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ്, പരാതി

ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയില്‍ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. കോഴിക്കോട് വാണിമേല്‍ സ്വദേശി പറമ്പത്ത് റീജിത്ത് (46) ആണ് മരിച്ചത്. കിഡ്‌നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു റീജിത്ത്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആദ്യ സര്‍ജറിയും ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും ചെയ്തു. ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയില്‍ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്.

ആദ്യം ശസ്ത്രക്രിയ ചെയ്ത വലതുഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് വീണ്ടും ശസ്ത്രക്രിയ നടത്തിയെന്നും കുടുംബം ആരോപിച്ചു. റീജിത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.

Patient dies after seeking treatment for kidney stones

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ