patient swallows scissors 
Kerala

മാനസിക ആരോ​ഗ്യ കേന്ദ്രത്തിലെ രോ​ഗി കത്രിക വിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കത്രിക കുടുങ്ങി കിടന്നത് യുവാവിന്റെ അന്നനാളത്തിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സർക്കാർ മാനസികാരോ​ഗ്യ കേന്ദ്രത്തിലെ രോ​ഗി വിഴുങ്ങിയ കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നു തിങ്കളാഴ്ച വൈകീട്ട് യുവാവിനെ അത്യാഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എക്സറേയിൽ അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി പരിശോധിച്ചപ്പോൾ കണ്ടെത്തി. തുടർന്നു യുവാവിനെ ഇഎൻടി വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. പിന്നാലെ തിങ്കളാഴ്ച രാത്രി നടത്തിയ ശസ്ത്രക്രിയയിലൂടെ 15 സെന്റി മീറ്റർ നീളമുള്ള കത്രിക പുറത്തെടുക്കുകയായിരുന്നു.

ഇഎൻടി വിഭാ​ഗത്തിലെ ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. രോ​ഗിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നു മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.

patient swallows scissors: A pair of scissors swallowed by a patient at a government mental health center was removed through surgery at the Medical College.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT