Fire erupts at Chellanam Fishing Harbour, damaging boats
Fire erupts at Chellanam Fishing Harbour, damaging boatsSamakalikamalayalam

ചെല്ലാനം ഹാര്‍ബറില്‍ തീപിടിത്തം; വള്ളങ്ങളും കടകളും കത്തി നശിച്ചു

ഉണങ്ങിയ മരത്തിന് ആരോ തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം
Published on

കൊച്ചി: ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ തീപിടിത്തം. ഇന്ന് രാത്രി 7.30യോടെയാണ് തീപിടിത്തമുണ്ടായത്. ഹാര്‍ബറിനോട് ചേര്‍ന്നുള്ള പ്രദേശത്തെ കരിയിലകള്‍ക്കാണ് തീപിടിച്ചത്. ഇതിന് സമീപത്തുണ്ടായിരുന്ന ചെറു വഞ്ചികളിലേക്കും കടകളിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ആളപായമില്ല.

Fire erupts at Chellanam Fishing Harbour, damaging boats
അര്‍ഹരായ മുഴുവന്‍ ആളുകളേയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും; കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍

ഹാര്‍ബറിനോട് ചേര്‍ന്നുള്ള സ്ഥലത്തെ ഉണങ്ങിയ മരത്തിന് ആരോ തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് തീ പടര്‍ന്ന് പിടിക്കുകയും സമീപത്തുള്ള വഞ്ചിയിലേക്കും കടകളിലേക്കുമെല്ലാം വ്യാപിക്കുകയുമായിരുന്നു.

Fire erupts at Chellanam Fishing Harbour, damaging boats
കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി; 3 പൊലീസുകാർക്കും 2 പ്രതികൾക്കും പരിക്ക്

അരൂരില്‍നിന്നും മട്ടാഞ്ചേരിയില്‍നിന്നുമുള്ള ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി.

Summary

Fire erupts at Chellanam Fishing Harbour, damaging boats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com