Police jeep damaged in accident
അപകടത്തിൽ തകർന്ന പൊലീസ് ജീപ്പ് ksrtc

കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി; 3 പൊലീസുകാർക്കും 2 പ്രതികൾക്കും പരിക്ക്

എഎസ്ഐയുടെ നില ​ഗുരുതരം
Published on

പത്തനംതിട്ട: നിയന്ത്രണം നഷ്ടപ്പെട്ട് കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി അപകടം. അടൂരിലാണ് അപകടമുണ്ടായത്. ജീപ്പിലുണ്ടായിരുന്ന മൂന്ന് പൊലീസുകാർക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റു.

എഎസ്ഐയുടെ നില ​ഗുരുതരമാണ്. അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോയിപ്രം പൊലീസ് പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോകുമ്പോഴാണ് അപകടം.

Police jeep damaged in accident
കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് മുസ്ലീംലീഗ്, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ടേം വ്യവസ്ഥ മാനദണ്ഡമാക്കണമെന്നും ആവശ്യം

അടൂരിൽ വെച്ച് കെഎസ്ആർടിസി ബസ് ജീപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് പൊലീസ് ജീപ്പിൽ ഇടിച്ച ശേഷം മറ്റൊരു ബസിലും ഇടിച്ചാണ് നിന്നത്.

കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. അപകടത്തെ തുടർന്ന് നഗരത്തിൽ ഗതാഗത കുരുക്കുണ്ടായി.

Police jeep damaged in accident
വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കോഴിക്കോട് 72കാരൻ മരിച്ചു
Summary

ksrtc bus loses control and crashes into police jeep.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com