കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന് മുസ്ലീംലീഗ്, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ടേം വ്യവസ്ഥ മാനദണ്ഡമാക്കണമെന്നും ആവശ്യം

സൗഹാര്‍ദ്ദപരമായ രീതിയില്‍ തന്നെ ഇക്കാര്യങ്ങള്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യാനാകും. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ടേം വ്യവസ്ഥയും മാനദണ്ഡം ആക്കണമെന്ന ആവശ്യം കോഴിക്കോട്ട് ഇന്ന് ചേര്‍ന്ന് ലീഗ് നേതൃയോഗത്തില്‍ ഉയര്‍ന്നു
P. K. Kunhalikutty
P. K. Kunhalikutty Television screen grab
Updated on
1 min read

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയമസഭാ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നും ഇക്കാര്യങ്ങള്‍ മുന്നണി യോഗത്തില്‍ അവതരിപ്പിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹാര്‍ദ്ദപരമായ രീതിയില്‍ തന്നെ ഇക്കാര്യങ്ങള്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യാനാകും. അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ടേം വ്യവസ്ഥയും മാനദണ്ഡം ആക്കണമെന്ന ആവശ്യം കോഴിക്കോട്ട് ഇന്ന് ചേര്‍ന്ന് ലീഗ് നേതൃയോഗത്തില്‍ ഉയര്‍ന്നു.

P. K. Kunhalikutty
വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കോഴിക്കോട് 72കാരൻ മരിച്ചു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് 25 സീറ്റുകളില്‍ മത്സരിക്കുകയും 15 വിജയിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ നിയമസഭാ സീറ്റുകള്‍ എന്ന ആവശ്യം ഉന്നയിക്കാനുള്ള ലീഗിന്റെ നീക്കം. മുന്നണി യോഗത്തില്‍ ഈ കാര്യം ഉന്നയിക്കുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ന് കോഴിക്കോട് ചേര്‍ന്ന് നേതൃയോഗത്തിന് മുമ്പായി പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ജയ സാധ്യതയ്ക്ക് ആയിരിക്കണം മുഖ്യപരിഗണന എന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും ഉള്‍പ്പെടെ അര്‍ഹമായ പരിഗണന നല്‍കണമെന്നും നേതൃയോഗത്തില്‍ ആവശ്യം ഉയര്‍ന്നു. സാഹചര്യം അനുകൂലമാണ് എങ്കിലും ജയം ഉറപ്പാക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ടേം വ്യവസ്ഥ മാനദണ്ഡം ആക്കണമെന്ന ആവശ്യവും യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചു.

P. K. Kunhalikutty
'ലിഫ്റ്റില്‍ കുടുങ്ങിയ രവീന്ദ്രന്‍ നായര്‍ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്'; 5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

എസ്‌ഐആറിനെതിരായ പ്രക്ഷോഭ പരിപാടികളും ശക്തമാക്കാനും നേതൃയോഗം തീരുമാനിച്ചു. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ട വരെ കണ്ടെത്താനായി ഈ മാസം 10 ന് സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു.

Summary

Muslim League will ask for more seats, demand that the term system be made a criterion in the decision of the candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com