'ലിഫ്റ്റില്‍ കുടുങ്ങിയ രവീന്ദ്രന്‍ നായര്‍ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്'; 5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

2025 ജൂലൈ 13നാണ് പോങ്ങുംമൂട് സ്വദേശി രവീന്ദ്രന്‍ നായര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ കുടുങ്ങിയത്.
Human Rights Commission to give 5 lakh compensation to the person trapped in the lift
Human Rights Commission to give 5 lakh compensation to the person trapped in the liftTV Screen grab
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ലിഫ്റ്റില്‍ 42 മണിക്കൂര്‍ രോഗി കുടുങ്ങിക്കിടന്ന സംഭവത്തില്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പോങ്ങുംമൂട് സ്വദേശി രവീന്ദ്രന്‍ നായര്‍ക്കു നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാരിനോടു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പഴ്‌സന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടത്. തുക രണ്ട് മാസത്തിനുള്ളില്‍ കൈമാറണം. ലിഫ്റ്റിന്റെ സര്‍വീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമാനുസൃതം സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Human Rights Commission to give 5 lakh compensation to the person trapped in the lift
ശബരിമല സ്വർണക്കൊള്ള; സുപ്രധാന രേഖകൾ കണ്ടെത്തി, അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

2025 ജൂലൈ 13നാണ് പോങ്ങുംമൂട് സ്വദേശി രവീന്ദ്രന്‍ നായര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. ജൂലൈ 15 രാവിലെ 6 മണിവരെയാണ് ലിഫ്റ്റില്‍ തുടരേണ്ടി വന്നത്. തകരാറിലായ ലിഫ്റ്റ് പൂട്ടുകയോ അപായ ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. ഈ കാരണങ്ങളാണ് രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കയറാന്‍ കാരണയായത്. ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്തം ആശുപത്രിക്കുണ്ടെന്നും ഇതില്‍ വീഴ്ച സംഭവിച്ചതായും മനുഷ്യാവകാശ കമ്മിഷന്‍ കണ്ടെത്തി.

Human Rights Commission to give 5 lakh compensation to the person trapped in the lift
കടമക്കുടി ഇനി വേറെ ലെവല്‍! 7.79 കോടിയുടെ ഗ്രാമീണ ടൂറിസം പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം

ഭാഗ്യമുള്ളതുകൊണ്ടാണ് രക്ഷപെട്ടതെന്നും രവീന്ദ്രന്‍ നായരുടെ ജീവന്‍ അപകടത്തിലാവുമായിരുന്നു. നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ന്യായമാണെന്നും കമ്മീഷന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുകൂടാതെ രവീന്ദ്രന്‍ നായരും കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു

Summary

Medical College Lift Accident compensation has been awarded to the patient trapped for 42 hours. The Human Rights Commission ordered the government to pay ₹5 lakh as compensation for the traumatic experience

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com