പിബി അനിത മാധ്യമങ്ങളോട് ടെലിവിഷൻ ദൃശ്യം
Kerala

'പ്രതികാര നടപടി ഭയക്കുന്നു, ഇത്രനാള്‍ പൊരുതി വിജയിച്ചില്ലേ!, ഇനി ആറുവര്‍ഷം കൂടി സര്‍വീസ് ഉണ്ട്': അനിത

ഐസിയു പീഡന കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിത ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഐസിയു പീഡന കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിത ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. ഇത്രനാള്‍ നീണ്ട പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അനിത മാധ്യമങ്ങളോട് പറഞ്ഞു.

'സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചു എന്നതാണ് നിയമന ഉത്തരവില്‍ നിന്ന് മനസിലാകുന്നത്.സര്‍ക്കാര്‍ റിവ്യൂവിന് പോയാലും കോടതിയില്‍ നിന്ന് നീതി കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കര്‍ത്തവ്യം മാത്രമാണ് ചെയ്തത്. കോടതിയില്‍ നിന്ന് നീതിപൂര്‍വ്വമായ നടപടി ഉണ്ടായി. സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിക്കാന്‍ സാധിക്കില്ല. അതുമായി മുന്നോട്ടുപോകും. ആറുദിവസം വെയിലത്ത് നിന്നത് നിങ്ങള്‍ കണ്ടതല്ലേ. ഭരണാനുകൂല സംഘടനകളില്‍ നിന്ന് പ്രതികാര നടപടി ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. ഇത്രയും കാലം പൊരുതി വിജയിച്ചില്ലേ!. ഇനി ഒരു ആറുവര്‍ഷം സര്‍വീസ് ഉണ്ട്.അതും പൊരുതി തന്നെ നില്‍ക്കാമെന്ന് വിചാരിക്കുന്നു'- അനിത പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'സര്‍ക്കാര്‍ നീതിയൂടെ കൂടെ നില്‍ക്കണം. ഓരോ മെഡിക്കല്‍ കോളജിലും നമ്മളെ വിശ്വസിച്ച് വരുന്ന രോഗികള്‍ക്ക് അവിടത്തെ ജീവനക്കാര്‍ വേണ്ട സുരക്ഷ നല്‍കുന്നുണ്ട്് എന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരാണ്. ഇതില്‍ സര്‍ക്കാരിനും ജീവനക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്.സര്‍ക്കാര്‍ എല്ലാ ജീവനക്കാര്‍ക്കുമൊപ്പം നില്‍ക്കണം.എന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കോടതിയില്‍ സര്‍ക്കാര്‍ തെളിയിക്കട്ടെ. കോടതി തീരുമാനിക്കട്ടെ. രണ്ടരമാസത്തോളം മെഡിക്കല്‍ ഗ്രൗണ്ടില്‍ ലീവില്‍ ആയിരുന്നു. ഒരു വര്‍ഷമായി പോരാട്ടത്തില്‍ തന്നെയാണ്. പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യൂണിഫോമില്‍ നിന്ന എന്നെ ഒരു എന്‍ജിഒ യൂണിയന്‍ നേതാവ് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടുപോകും. എനിക്ക് സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കണം'-അനിത കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെഡി'യിലെ നോറയുടെ പാട്ട് നിരോധിച്ച് കേന്ദ്ര സർക്കാർ; മാപ്പ് പറഞ്ഞ് ഗായിക

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

SCROLL FOR NEXT