രാജേഷ് 
Kerala

തേയില ഫാക്ടറിയിൽ യന്ത്രം വൃത്തിയാക്കുന്നതിനിടെ തല കുടുങ്ങി; തൊഴിലാളി മരിച്ചു

പട്ടുമല എസ്റ്റേറ്റ് ഫാക്ടറി തൊഴിലാളിയായ രാജേഷ് (37) ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി പീരുമേടിലെ തേയില ഫാക്ടറിയിൽ പച്ചക്കൊളുന്ത് വെട്ടിച്ചെറുതാക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ചു. പട്ടുമല എസ്റ്റേറ്റ് ഫാക്ടറി തൊഴിലാളിയായ രാജേഷ് (37) ആണ് മരിച്ചത്. കൃത്യമായ ഇടവേളകളിൽ യന്ത്രത്തിന്റെ വാതിൽ തുറക്കുകയും അകയ്ക്കുകയും ചെയ്യും. ഇതിനിടെയാണ് തൊഴിലാളികൾ യന്ത്രത്തിനുള്ളിൽ അടിയുന്ന തേയില മാറ്റുന്നത്.

വെള്ളിയാഴ്ച ഇത്തരത്തിൽ തേയില മാറ്റുന്നതിനിടെ വാതിൽ അടയുകയും രാജേഷിന്റെ തല യന്ത്രത്തിനുള്ളിൽ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രാജേഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് കമ്മിഷൻ അംഗം വികെ ബീനാകുമാരി നിർദേശിച്ചു. രാജേഷിന്‍റെ സംസ്കാരം ഇന്നു രാവിലെ 10ന് പട്ടുമല പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: സുധ. മക്കൾ: സൗപർണിക, സിദ്ധാർഥ്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്