സത്യനാരായണൻ 
Kerala

മരിച്ചവരുടെ പേരിൽ പെൻഷൻ തട്ടിപ്പ്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി

ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ രണ്ട് പേരുടെ പെൻഷൻ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പാലക്കാട്: മരിച്ച രണ്ട് വ്യക്തികളുടെ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന പരാതിയെ തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സംഭവം. മണ്ണമ്പറ്റയിലെ ഇടപ്പള്ളി ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കി. പെൻഷൻ വിതരണത്തിൽ നിന്നും ഇയാളെ വിലക്കിയിട്ടുണ്ട്.

പഞ്ചായത്തിലെ പതിനൊന്നാം വാർഡ് നിവാസികളായ കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പേരിലുള്ള പെൻഷൻ തുകയാണ് തട്ടിയെടുത്തതെന്നാണ് പരാതി. കൃഷ്ണൻകുട്ടി പണിക്കർ 2026 ജൂലൈ ആദ്യവാരത്തിലും നാരായണ ഗുപ്തൻ ഓഗസ്റ്റിലുമാണ് മരിച്ചത്. എന്നാൽ ഇരുവരുടെയും പേരിൽ സെപ്റ്റംബർ മാസം വരെയുള്ള പെൻഷൻ വിതരണം ചെയ്തതായി രേഖകളിൽ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.

പെൻഷൻ തുക കൈപ്പറ്റിയതായി കാണിക്കുന്ന രേഖകളിൽ വ്യാജ ഒപ്പുകൾ രേഖപ്പെടുത്തിയാണ് പണം തട്ടിയെടുത്തതെന്നാണ് വിവരം. സംഭവം പുറത്തറിഞ്ഞതോടെ സത്യനാരായണനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനും പെൻഷൻ വിതരണ ചുമതലയിൽനിന്ന് ഒഴിവാക്കാനും പാർട്ടി നടപടി സ്വീകരിച്ചു.

അതേസമയം, സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല. തട്ടിപ്പിൽ ഉൾപ്പെട്ടയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Pension fraud in the names of deceased persons: CPM branch secretary removed from post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേഹ ബോറയ്ക്ക് തിരിച്ചടി; പീസ് ബോണ്ടിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

നേഹ ബോറയ്ക്ക് തിരിച്ചടി, പിപി ദിവ്യയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം, കനത്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

എട്ടുകോടിയുടെ കവര്‍ച്ച പുറംലോകമറിഞ്ഞത് ഒരു വര്‍ഷത്തിനുശേഷം; ഖത്തര്‍ കെഎംസിസി കേസില്‍ ദുരൂഹതകള്‍ ഏറെ

സിംപിൾ ബട്ട് വൈബ്!; 'ബാച്ച്‌ലർ പാർട്ടി deux' ൽ സിംപിളായി രജിഷ; പോസ്റ്റർ പുറത്ത്

പള്ളിയിലെ സംസ്‌കാര ചടങ്ങിനിടെ വെടിവെപ്പ്, ഏഴ് മരണം; സംഭവം ജോര്‍ദാനില്‍