Kerala

ജനങ്ങള്‍ പല വിധത്തില്‍ അസ്വസ്ഥരാണ്, വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കും: ജി സുകുമാരന്‍ നായര്‍

ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്നും സുകുമാരൻ നായർ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


ചങ്ങനാശ്ശേരി: എൻഎസ്എസ് സമദൂരം തുടരുമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്നും സുകുമാരൻ നായർ പറഞ്ഞു. 

ജനങ്ങൾ പല വിധത്തിൽ അസ്വസ്ഥരാണ്. വസ്തുതകൾ മനസ്സിലാക്കി ‌ജനം വോട്ട് ചെയ്യും.  അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും സുകുമാരൻ നായർ പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കും. തിരഞ്ഞെടുപ്പ് ഫലത്തിൽ അതു പ്രതിഫലിക്കും. അതെല്ലാം തിരിച്ചറിയാനുള്ള ശക്തി ജനങ്ങൾക്കുണ്ട്. 

വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസസ് സ്കൂൾ ബൂത്തിലാണ് സുകുമാരൻ നായർ വോട്ട് രേഖപ്പെടുത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

​Jantar Mantar Protest: എന്തിനാണ് മുഴുവൻ ഡൽഹിയെയും തടവറയിലാക്കിയിരിക്കുന്നത്?; കേന്ദ്രത്തോട് രാഹുൽ ഗാന്ധി

തുടയില്‍ ലാത്തിവച്ച് അടിച്ചു, ദേഹമാസകലം ചതവുകള്‍; പാടുകള്‍ തുറന്നു കാട്ടി ഇമ്രാന്‍ ഖാന്റെ സഹോദരി

ഒരു ലൈബ്രറി മുറിയിൽ തുടങ്ങിയ വിപ്ലവം; തെറ്റമലയിൽ നിന്ന് പിറന്നത് 75 സർക്കാർ ഉദ്യോഗസ്ഥർ

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ​ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്