സുരേഷ്ബാബു 
Kerala

കണ്ണൂരില്‍ 12 വോട്ടിന് സിപിഎമ്മിനെ അട്ടിമറിച്ചു, കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം കുഴഞ്ഞുവീണു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎം സിറ്റിങ് സീറ്റില്‍ മത്സരിച്ച് 12 വോട്ടിന് വിജയിച്ച കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം കുഴഞ്ഞുവീണു മരിച്ചു. പെരളശ്ശേരി പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ സുരേഷ്ബാബു തണ്ടാരത്താണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണസുരേഷ് ബാബു തണ്ടാരത്തിനെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ബാവോട് ഈസ്റ്റ് വാര്‍ഡില്‍ നിന്നായിരുന്നു സുരേഷ്ബാബു ജയിച്ചത്. വൃക്ക രോഗത്തിന് ഡയാലിസസ് ചെയ്തു വരികയായിരുന്നു ഇദ്ദേഹം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് ഏറെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ തിളങ്ങി നിന്ന വ്യക്തി കൂടിയാണ് സുരേഷ് ബാബു തണ്ടാരത്ത്. ജനപ്രീയ നേതാവായ ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാടിന് നഷ്മാ യിരിക്കുകയാണ്. പൊതുദര്‍ശനം ബുധനാഴ്ച്ച രാവിലെ ഏഴുമണി മുതല്‍ വെള്ളച്ചാല്‍ മഹാത്മ മന്ദിരത്തില്‍ നടക്കും. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Peralassery Panchayath Member Suresh Babu Passed Away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

44 കൊല്ലങ്ങൾ... വനിതാ ഹോക്കിയിൽ ചരിത്രമെഴുതി ഇന്ത്യ, സ്വർണം!

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

കയ്യിൽ തോക്കുമായി മമ്മൂട്ടിയും ധനുഷും; 'ഓം' എത്തുക നവംബറിൽ, റിലീസ് തീയതി പുറത്ത്

'ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ'; അല്ലു അർജുൻ ചിത്രത്തിൽ താനില്ലെന്ന് ഐശ്വര്യ ലക്ഷ്മി

'പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ ചെറിയൊരു മാറ്റം കൊണ്ടുവരുന്ന സിനിമ ചെയ്യണമെന്നുണ്ടായിരുന്നു; 14 വർഷത്തിന് ശേഷം അത് സാധ്യമായി'