ഇഡി ഓഫീസ്/ ടിവി ദൃശ്യം 
Kerala

'സെക്രട്ടറിയെ ഭീഷണിപ്പെടുത്തി; അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ അവാസ്തവം പ്രചരിപ്പിച്ചു'- ഇഡിക്കെതിരെ പെരിങ്ങണ്ടൂർ ബാങ്ക് കോടതിയിൽ

ബാങ്കിന്റെ പ്രവർത്തനങ്ങൾ ഇഡി തടസപ്പെടുത്തുകയാണ്. ഇതു തടയണമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് പെരിങ്ങണ്ടൂർ ബാങ്ക് ഇഡിയുമായി പൂർണമായി സഹകരിക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോ​ഗസ്ഥർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിനെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ഹർജി. പെരിങ്ങണ്ടൂർ ബാങ്ക് എറണാകുളം പിഎംഎൽഎ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഇഡിക്കെതിരെ ക്രിമിനൽ നടപടി നിയമത്തിലെ ചട്ടങ്ങൾ പ്രകാരമാണ് ബാങ്ക് ഹർജി സമർപ്പിച്ചത്. 

ബാങ്കിന്റെ പ്രവർത്തനങ്ങൾ ഇഡി തടസപ്പെടുത്തുകയാണ്. ഇതു തടയണമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് പെരിങ്ങണ്ടൂർ ബാങ്ക് ഇഡിയുമായി പൂർണമായി സഹകരിക്കുന്നുണ്ട്. ആവശ്യപ്പെട്ട രേഖകൾ സമയ ബന്ധിതമായി ഹാജരാക്കി. കേസിൽ പ്രതി ചേർക്കപ്പെട്ട അരവിന്ദാക്ഷന്റേയും കുടുംബാം​ഗങ്ങളുടേയും അക്കൗണ്ട് വിവരങ്ങൾ ഇഡി ഒന്നിലേറെ തവണ ചോദിച്ചു വാങ്ങി. 

ഒരു അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രത്യേകമായി വാങ്ങി. ഇത് അരവിന്ദാക്ഷന്റെ മാതാവിന്റെ അക്കൗണ്ടാണെന്നും പ്രചരിപ്പിച്ചു. കോടതിയിൽ ഇഡി നൽകിയ വിവരങ്ങൾ ബാങ്കിനെതിരെ തെറ്റായ പ്രചാരണത്തിനു ഇടയാക്കി. വസ്തുതകൾ മനസിലാക്കാനുള്ള മുഴുവൻ രേഖകളും ഉണ്ട്. എന്നിട്ടും തെറ്റായ വിവരങ്ങൾ മനഃപ്പൂർവം റിമാൻഡ് എക്സ്റ്റൻഷൻ റിപ്പോർട്ടിൽ ഉദ്യോ​ഗസ്ഥർ ചേർത്തതായും ഹർജിയിൽ ആരോപിക്കുന്നു. 

ബാങ്ക് സെക്രട്ടറിയെ തുടർച്ചായായി ഇഡി വിളിച്ചു വരുത്തി. ബാങ്ക് നൽകിയ വിവരങ്ങൾ തെറ്റാണെന്നു എഴുതി നൽകാൻ സെക്രട്ടറിയെ നിർബന്ധിച്ചു. മാനസികമായി പീഡിപ്പിച്ചു. ബാങ്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഇത് നിക്ഷേപകരിൽ വലിയ പരിഭ്രാന്തി പരത്തിയെന്നും ബാങ്ക് പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT