പി കെ കുഞ്ഞാലിക്കുട്ടി 
Kerala

സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്: 5 മന്ത്രിമാര്‍ക്ക് അനുമതി, പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നു കാറുകള്‍

മന്ത്രി യാത്ര ചെയ്യുമ്പോള്‍ മാത്രമേ സ്വകാര്യവാഹനത്തില്‍ ഔദ്യോഗിക നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാന്‍ പാടൂള്ളൂ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സ്വകാര്യവാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കാന്‍ അഞ്ചു മന്ത്രിമാര്‍ക്ക് പൊതുഭരണ വകുപ്പ് അനുമതി നല്‍കി. മുസ്ലിം ലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നു സ്വകാര്യവാഹനങ്ങളില്‍ ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് പതിച്ച് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടിക്കു പുറമേ, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ ബഷീര്‍, കെ എം ഷാജി, വി ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ അപേക്ഷകളിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിലാണ് പൊതുഭരണവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

ഔദ്യോഗിക നമ്പര്‍പ്ലേറ്റ് വച്ച് വാഹനം ഉപയോഗിക്കാമെങ്കിലും ഇന്ധനച്ചെലവും അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള മറ്റു ചെലവുകളും സര്‍ക്കാര്‍ വഹിക്കില്ല. മന്ത്രി യാത്ര ചെയ്യുമ്പോള്‍ മാത്രമേ സ്വകാര്യവാഹനത്തില്‍ ഔദ്യോഗിക നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാന്‍ പാടൂള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നേരത്തെ കെ എം ഷാജി സ്വകാര്യ വാഹനം ഔദ്യോഗികവാഹനമായി ഉപയോഗിച്ചത് വിവാദമായിരുന്നു. ആ സമയത്ത് മന്ത്രി ഷാജി സ്വകാര്യവാഹനത്തില്‍ നമ്പര്‍പ്ലേറ്റ് പതിക്കാനുള്ള മുന്‍കൂര്‍ അനുമതി പൊതുഭരണവകുപ്പില്‍ നിന്നും വാങ്ങിയിരുന്നില്ല. തുടര്‍ന്ന് സ്വകാര്യ കാര്‍ സുഹൃത്തിന് തിരിച്ചു നല്‍കുകയും ചെയ്തിരുന്നു.

Permission granted to 5 ministers to use official vehicle number plates on private vehicles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴിടത്ത് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത, ഗൗരവമുള്ള കേസിൽ ഭായ്-ഭായ് കളിച്ചിട്ട് കാര്യമില്ല: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ഗതാഗത നിയന്ത്രണം

കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

ശശിധരന്‍ കര്‍ത്തയുടെ പണം വൈദേകത്തിലെത്താന്‍ വിദൂര സാധ്യത പോലുമില്ല, ആരോപണം പ്രതികാരം മൂലമെന്ന് ജനറല്‍ മാനേജര്‍