'രക്തം ചിന്താതെ മാംസം അറുത്തെടുക്കാന്‍ കഴിയുമോ?'

നിയമത്തിലെ മറ്റു വകുപ്പുകളെയൊക്കെ നിശ്ചലമാക്കുകയാണ് അഴിമതി തടയല്‍ നിയമത്തിലെ വകുപ്പ് 17 എ എന്ന് കോടതി നിരീക്ഷിച്ചു
kerala high court
കേരള ഹൈക്കോടതി ഫയൽ
Edited By:
Updated on: 
1 min read

കൊച്ചി: പൊതുസേവകര്‍ക്കെതിരേ അഴിമതിക്കേസില്‍ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വകുപ്പിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. അഴിമതി തടയല്‍ നിയമത്തിലെ വകുപ്പ് 17 എ. മുന്‍കൂര്‍ അനുമതി എല്ലാ കേസുകളിലും പാലിക്കേണ്ടതുണ്ടെങ്കില്‍ എങ്ങനെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്യുമെന്ന് കോടതി ചോദിച്ചു.

kerala high court
കൊലക്കേസെങ്കില്‍ എന്തു ചെയ്യും?, ഗൗരവമുള്ള കേസില്‍ ഭായ്-ഭായ് കളിച്ചിട്ട് കാര്യമില്ല; പിഎസ് സി ക്രമക്കേട് അന്വേഷണത്തിൽ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

നിയമത്തിലെ മറ്റു വകുപ്പുകളെയൊക്കെ നിശ്ചലമാക്കുകയാണ് അഴിമതി തടയല്‍ നിയമത്തിലെ വകുപ്പ് 17 എ. രക്തം ചിന്താതെ മാംസം അറുത്തെടുക്കണമെന്ന് ഷൈലോക്ക് പറഞ്ഞ ന്യായമാണിത്. ഈ വകുപ്പ് അന്വേഷണ ഉദ്യോഗസ്ഥന്റെ കൈകള്‍ ചങ്ങലയ്ക്കിടുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലെ പിഎസ് സി നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീന്റെ നിരീക്ഷണം. കേസിന്റെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഗൗരവമുള്ള കേസ് വരുമ്പോള്‍ ഭായ്- ഭായ് കളിച്ചിട്ട് കാര്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

kerala high court
സംസ്ഥാനത്ത് മഴ ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴിടത്ത് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം
kerala high court
തെറ്റായ ദിശയില്‍ വന്ന വാഹനം പാഞ്ഞുകയറി; വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, സഹോദരന് പരിക്ക്
Summary

High Court criticizes provision requiring prior permission for investigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com