Mohanlal ഫെയ്സ്ബുക്ക്
Kerala

'വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം'; മോഹന്‍ലാലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങള്‍ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉള്‍പ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച നടന്‍ മോഹന്‍ലാലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിങ് ആണ് ഹര്‍ജി പരിഗണിക്കുക.

തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങള്‍ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉള്‍പ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹന്‍ലാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനില്‍ കപൂര്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്ക് അനുകൂല ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.

പ്രധാനമായും പരസ്യങ്ങള്‍, ഉല്‍പന്നങ്ങള്‍, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്. ഹര്‍ജിക്കാരുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിധികളാണ് കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹര്‍ജി കോടതി പരിഗണിച്ചത് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടേത് ആയിരുന്നു.

'Personal rights should be protected'; Mohanlal's petition to be considered today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യമായി കാവിയണിഞ്ഞ് ബംഗാള്‍; നയിക്കാന്‍ സുവേന്ദു അധികാരി, മോദിയെയും അമിത് ഷായെയും സാക്ഷിയാക്കി സത്യപ്രതിജ്ഞ- വിഡിയോ

Kerala CM Selection Live: ഖാര്‍ഗെ നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്കു കാണും, കൂടിക്കാഴ്ച വൈകിട്ട്

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ജോലി; 660 ഒഴിവുകൾ, ബിരുദം യോഗ്യത, പ്രതിമാസം 60,000 രൂപ ശമ്പളം, അവസാന തീയതി ജൂൺ 7

ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യരുത്, തിരക്കിലും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹൈ-പ്രോട്ടീൻ വിഭവങ്ങൾ

'പണ്ടേ അമ്പലങ്ങളെ കരിവാരി തേക്കുന്നു എന്ന് പറഞ്ഞ് വരണ്ടതായിരുന്നു! പ്രഷർ കുക്കറിൽ പോലും ഇജ്ജാതി ബ്രില്യൻസ്'; ഒടിടിയിലും ഹിറ്റായി 'മോഹിനിയാട്ടം'

SCROLL FOR NEXT