ഫയല്‍ ചിത്രം 
Kerala

ക്ഷേത്ര മൈതാനം നവകേരള സദസ് വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്ത് നവകേരളാ സദസ് വേദി നിശ്ചയിച്ചതിനെതിരെ പരാതി. കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിന്റെ മൈതാനം നവ കേരള സദസിന്  വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയിലാണ് ഹര്‍ജി എത്തിയത്. 

ക്ഷേത്രഭൂമി ആരാധനാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്ര ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു ഐക്യവേദിയാണ് ഹര്‍ജി നല്‍കിയത്. 

നവകേരളാ സദസിനായി ക്ഷേത്ര മതില്‍ പൊളിക്കാന്‍ നീക്കമെന്നും പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്. അതേസമയം പരിപാടിക്കായി ദേവസ്വം സ്‌കൂള്‍ ഗ്രൗണ്ട് ആണ്   ഉപയോഗിക്കുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്. 

കൊല്ലത്ത് ഇളമ്പള്ളൂര്‍ പഞ്ചായത്ത് കെട്ടിടത്തില്‍ നവകേരള സദസ്സിന് മണ്ഡലം ഓഫീസ് അനുവദിച്ചതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം ഇല്ലാതെയാണ് നവകേരള സദസ്സിന് പഞ്ചായത്ത് കെട്ടിടത്തില്‍ ഓഫീസ് തുടങ്ങിയതെന്നും ആരോപണമുണ്ട്. വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തുണ്ട്. ഇളമ്പള്ളൂര്‍ പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫ് ഭരണസമിതി ഏകപക്ഷീയ തീരുമാനമെടുത്തു എന്നതാണ് പ്രതിപക്ഷതിന്റെ ആരോപണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT