Kerala

Empuraan: എംപുരാന്‍ തടയണമെന്ന് ഹര്‍ജി, ബിജെപി നേതാവിന് സസ്പെന്‍ഷൻ

വിജീഷ് വെട്ടത്തിന്റെ നടപടി ബിജെപിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ബിജെപി സിറ്റി മണ്ഡലം അധ്യക്ഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിവാദങ്ങള്‍ക്കിടെ പൃഥ്വിരാജ് - മോഹന്‍ലാല്‍ സിനിമ എംപുരാന് എതിരെ ഹൈക്കോടതിയെ ബിജെപി നേതാവിനെതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി. ബിജെപി മുന്‍ തൃശൂര്‍ ജില്ല കമ്മിറ്റി അംഗം വിജീഷ് വെട്ടത്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്.

എംപുരാന്റെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച വിജീഷ് വെട്ടത്തിന്റെ നടപടി ബിജെപിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ബിജെപി സിറ്റി മണ്ഡലം അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് വിശദീകരിച്ചിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞനിലപാടു തന്നെയാണ് ബിജെപിയുടേതെന്നും ജസ്റ്റിന്‍ ജേക്കബ് തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

അതേസമയം പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്ന് വിജീഷ് കണ്ടാണശ്ശേരി പറഞ്ഞു. സിനിമയ്ക്കെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തിപരമാണെന്നും വിജീഷ് പറഞ്ഞു. എമ്പുരാന് എതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു