സുപ്രീംകോടതി /ഫയല്‍ ചിത്രം 
Kerala

കൊട്ടാരക്കര ഉണ്ണിയപ്പത്തിന്റെ വിലവര്‍ധനവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയില്‍ നിന്ന് 40 രൂപയായി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെയാണ് ഹര്‍ജി.  

Author : സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വിലവര്‍ധനയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശി പിആര്‍ രാജീവാണ് ഹര്‍ജി ഫയല്‍ ചെയ്തത്. പത്ത് ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് 30 രൂപയില്‍ നിന്ന് 40 രൂപയായി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെയാണ് ഹര്‍ജി.  

വില വര്‍ധന അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയിലെ ആവശ്യം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഓംബുഡ്സ്മാന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന്റെ വില വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അസംസ്‌കൃത സാധനങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയാണ് ഉണ്ണിയപ്പത്തിന്റെ വിലയും വര്‍ധിപ്പിക്കാന്‍ ഓംബുഡ്സ്മാന്‍ ശുപാര്‍ശ ചെയ്തത്.

നേരത്തെ 30 രൂപയ്ക്ക് ഉണ്ണിയപ്പം വിറ്റിരുന്നപ്പോള്‍ മുതല്‍ക്കൂട്ടായി മാറ്റിവെക്കുന്ന തുക 10 രൂപയായിരുന്നു. ഇപ്പോള്‍ ഇത് 18 രൂപയായി ഉയര്‍ന്നുവെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഏതാണ്ട് 80 ശതമാനം വര്‍ദ്ധനവ് ആണ് ഈ വകയില്‍ ഉണ്ടായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന