പ്രതീകാത്മക ചിത്രം 
Kerala

ഇന്ധന വില കുതിക്കുന്നു; തുടര്‍ച്ചയായ അഞ്ചാംദിവസവും വില കൂടി 

സംസ്ഥാനത്ത് നാലുദിവസം കൊണ്ട് പെട്രോളിന് 1.33 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ , ഡീസല്‍ വില കൂടി. സംസ്ഥാനത്ത് ആദ്യമായി പെട്രോള്‍ വില 90 രൂപയ്ക്ക് മുകളിലായി തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 90 രൂപ 22 പൈസയാണ്. ഡിസലിന് 36 പൈസയും പെട്രോളിന് 29 പൈസയാണ് കൂടിയത്

കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 88 രൂപ 39 പൈസയും ഡീസല്‍ വില 82രൂപ 26 പൈസയുമായി.തിരുവനന്തപുരം നഗരത്തില്‍ 90രൂപ 02 പൈസ ആണ് പെട്രോള്‍ വില. ഡീസല്‍ 84 രൂപ 28 പൈസ.കോഴിക്കോട് 88 രൂപ 60 പൈസ, ഡീസല്‍ 82 രൂപ 97 പൈസയുമാണ് വില. ഈ മാസം അഞ്ചു തവണയാണ് വിലകൂട്ടിയത്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.

സംസ്ഥാനത്ത് നാലുദിവസം കൊണ്ട് പെട്രോളിന് 1.33 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡീസലിന് 1.19 വര്‍ധനവാണ് ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ഇപ്പോൾ ഞാനും ഇവിടെയാണ്'; 'റെഡ് ഫ്ലാ​ഗ്' പോസ്റ്റുമായി നസ്രിയ, ഇതെന്ത് പറ്റിയെന്ന് ചോദിച്ച് ആരാധകർ

മെസിക്ക് റെഡ് കാര്‍ഡ് നല്‍കണമായിരുന്നു!; കലിടയങ്ങാതെ 'എതിരാളികള്‍'; വിവാദം

ടെലഗ്രാം നിരോധനം: ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി; എല്ലാവരെയും ശിക്ഷിക്കുന്നതിന് തുല്യമെന്ന് ആപ്പ് സിഇഒ

വരുന്നു ഇരട്ടവരി ഭൂഗര്‍ഭ തുരങ്കം; അഴിയുന്നു ഷാര്‍ജയ്ക്കും ദുബൈക്കും ഇടയിലെ 'കുരുക്ക്'

SCROLL FOR NEXT