പ്രതീകാത്മക ചിത്രം 
Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെയും അധ്യാപികമാരുടേയും ചിത്രങ്ങളും ഫോണ്‍ നമ്പരുകളും അശ്ലീല സൈറ്റില്‍  ; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഓൺലൈൻ ക്ലാസിനിടയിൽ എടുത്ത ചിത്രങ്ങളാണ് വിദ്യാർത്ഥി ഉപയോ​ഗിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സഹപാഠികളായ വിദ്യാര്‍ത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങളും നമ്പറുകളും അശ്ലീല സൈറ്റില്‍ നല്‍കിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. അശ്ലീല ചാറ്റ് നടത്താന്‍ സാധിക്കുന്ന കനേഡിയന്‍ ഡേറ്റിങ് സൈറ്റിലാണ് വിദ്യാര്‍ത്ഥി വിവരങ്ങള്‍ നല്‍കിയത്. അപരിചിതരായ ചാറ്റിങ് പങ്കാളികള്‍ക്ക് സഹപാഠികളായ വിദ്യാര്‍ത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങള്‍ അശ്ലീല കമന്റുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു ഫോണ്‍ നമ്പര്‍ സഹിതം പോസ്റ്റു ചെയ്യുകയായിരുന്നു.

ഓൺലൈൻ ക്ലാസിനിടയിൽ എടുത്ത ചിത്രങ്ങളാണ് വിദ്യാർത്ഥി ഇതിനായി ഉപയോഗിച്ചത്.  തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളിലെ രക്ഷിതാക്കളിൽനിന്നും സ്കൂൾ അധികൃതരിൽനിന്നും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കണ്ടെത്തിയത്. 

ഉപഭോക്താവിന്റെ യാതൊരു  തിരിച്ചറിയൽ വിവരങ്ങളും ലഭ്യമല്ലാത്ത വെബ്സൈറ്റിൽനിന്നും കുറ്റകൃത്യം ചെയ്ത ആളെ കണ്ടെത്തുക എന്ന പ്രതിസന്ധിയാണ് കഠിന പരിശ്രമത്തിലൂടെ സൈബർ പൊലീസ് മറികടന്നത്. ഇതിനായി നിരവധി നെറ്റ് വർക്കുകളും ഫോണുകളും ഐപി വിലാസങ്ങളും വിപിഎൻ സർവീസുകളും നിരന്തരം നിരീക്ഷിച്ചു. 

ഇതിനൊടുവിലാണ് പ്രതിയായ വിദ്യാർത്ഥിയെ കണ്ടെത്തുന്നത്.  കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും കണ്ടെത്തി.  ഫോൺ പരിശോധിച്ചപ്പോൾ നിരവധി സഹവിദ്യാർത്ഥിനികളുടെ ഫോട്ടോ അടക്കം ചാറ്റ് നടത്തിയതിന്റെ തെളിവുകൾ ലഭിച്ചു.സഹപാഠികളെയും അധ്യാപകരെയും പേടിപ്പെടുത്താനാണ് ഇത്തരത്തിൽ ചെയ്തതെന്നും, പിടിക്കപ്പെടുമെന്ന് കരുതിയില്ലെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT