യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍നിന്ന്/വിഡി സതീശന്‍ പങ്കുവച്ച ചിത്രം 
Kerala

'അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍'

സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുധാകരന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നതാണ് ഇപ്പോള്‍ സംസ്ഥാനത്തെ സ്ഥിതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുധാകരന്‍.

ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നു സുധാകരന്‍ പറഞ്ഞു. 16 തവണയാണ് ഡോ.വന്ദനയെ അക്രമി കുത്തിയത്. ആരും തടയാന്‍ ശ്രമിച്ചില്ല. അക്രമം നടക്കുമ്പോള്‍ പൊലീസുകാരടക്കം ഓടി. കേരളത്തില്‍ നിയമസംവിധാനം ഇല്ലെന്നതിനു തെളിവാണിതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. പൊലീസ് നയത്തിന്റെ വീഴ്ചയാണ് എല്ലാത്തിനും കാരണം. അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും സുധാകരന്‍ പറഞ്ഞു. 

താനൂരില്‍ ഒരു മന്ത്രിയുടെ അനുയായിയുടെ നേതൃത്വത്തിലാണ് വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ബോട്ട് സര്‍വീസ് നടത്തിയത്. കയറാവുന്നതില്‍ അധികം ആളുകളെ ബോട്ടില്‍ കയറ്റി. ഇതും സര്‍ക്കാരിന്റെ വീഴ്ച തന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

വിവിധ ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ 7 മണിയോടെ സെക്രട്ടേറിയറ്റിന്റെ വിവിധ ഗേറ്റുകള്‍ വളഞ്ഞു. സര്‍ക്കാരിനെതിരെ യുഡിഎഫ് കുറ്റപത്രം സമര്‍പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT