മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്ക്
Kerala

'പൂരം കലക്കിയോ? കള്ളം പ്രചരിപ്പിക്കാൻ ലീ​ഗിന് സംഘപരിവാറിനേക്കാൾ ആവേശം'

മുസ്ലീം ലീ​ഗിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുസ്ലിം ലീ​ഗിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരം കലക്കിയെന്നും ലീ​ഗ് കള്ളം പ്രചരിപ്പിക്കുകയാണ്. സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്ക്. തൃശൂർ പൂരം കലങ്ങിയിട്ടില്ല. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കൽ എന്നും അദ്ദേഹം ചോദിച്ചു.

പി ജയരാജൻ രചിച്ച 'കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിന്റെ പ്രകാശനം ചെത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലീ​ഗിനെ കടന്നാക്രമിച്ചാണ് അദ്ദേഹം പൂരം കലക്കൽ പറഞ്ഞത്.

ഒരു പൊലീസുകാരൻ ആർഎസ്എസ് നേതാവിനെ കണ്ടു എന്നാണ് പറയുന്നത്. ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുൻ കേരള അമീറിന്റെ തോളത്തു കൈയിട്ടു കൊണ്ടല്ലേ ലീ​ഗ് ഇതു പറയുന്നത്. പൂരം കലക്കിയെന്നാണു സംഘപരിവാറും ലീ​ഗും ഒരുപോലെ ആക്ഷേപിക്കുന്നത്.

പൂരം കലങ്ങിയോ. അവിടെ ഏതെങ്കിലും ആചാരപരമായ കാര്യങ്ങൾ നടക്കാതെ പോയോ. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി. ഇതിന്റെ പേരാണോ പൂരം കലക്കൽ. ലീ​ഗ് എന്തിനാണ് ഇത്തരം കള്ള പ്രചാരണം നടത്തുന്നത്. സംഘപരിവാറിനേക്കാൾ ആവേശത്തിലാണ് ലീ​ഗ് ഈ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT