Pinarayi Vijayan  ani
Kerala

ജമാ അത്തെ ഇസ്ലാമിയെ കൊണ്ടുനടക്കുന്നവര്‍ ആലോചിക്കണം; അന്ന് ആ പരിപാടിയില്‍ പാണക്കാട് തങ്ങള്‍ പോയിരുന്നോ?; വെല്‍ഫെയര്‍ സഖ്യത്തിനെതിരെ പിണറായി

ഇത്തരം ഒരു അവിശുദ്ധ കൂട്ടുകെട്ടിനും എല്‍ഡിഎഫ് ഇല്ലെന്നും അത്തരം ഒരു പിന്തുണയും എല്‍ഡിഎഫിന് വേണ്ടെന്നും പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയവിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan). ഇത്തരം ഒരു അവിശുദ്ധ കൂട്ടുകെട്ടിനും എല്‍ഡിഎഫ് ഇല്ലെന്നും അത്തരം ഒരു പിന്തുണയും എല്‍ഡിഎഫിന് വേണ്ടെന്നും അദ്ദേഹം നിലമ്പൂരില്‍ പറഞ്ഞു.

സ്വീകാര്യതയ്ക്കുവേണ്ടി ജമാ അത്തെ ഇസ്‌ലാമി ചില നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, അതില്‍ കുടുങ്ങാന്‍ അവരെ അറിയാവുന്നവര്‍ നിന്നുകൊടുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്നൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പാണക്കാട് തങ്ങളെ വിളിച്ചെങ്കിലും അദ്ദേഹം പോയില്ല. പിന്നീട് ചാനല്‍ വന്നപ്പോഴും തങ്ങളെ വിളിച്ചു. അദ്ദേഹം പോയില്ല. എന്തുകൊണ്ട് തങ്ങള്‍ പോയില്ല എന്ന കാര്യം ജമാ അത്തെ ഇസ്‌ലാമിയെ കൊണ്ടുനടക്കുന്ന ഇന്നത്തെ ലീഗ് നേതൃത്വം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് ഒന്‍പത് വര്‍ഷമായി അധികാരത്തില്‍ ഇരിക്കുന്നത് വലിയ പ്രയാസമുണ്ടാക്കുന്നതായി യുഡിഎഫ് തിരിച്ചറിയുന്നു. അതിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് ഇപ്പോ തല്‍ക്കാലം എല്ലാവരെയും കൂട്ടുകയാണ് വേണ്ടതെന്ന അവസരവാദ നിലപാടാണ് സ്വീകരിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവരെ കൂട്ടിയാല്‍ ഉണ്ടാകുന്ന അപകടം അത് നമ്മുടെ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നൊന്നും അവര്‍ നോക്കുന്നില്ലെന്നും പിണറായി പറഞ്ഞു.

ലീഗ് നേതൃത്വം അറിയാതെയാണ് കോണ്‍ഗ്രസ് ഇങ്ങനെ ഒരു നിലപാട് എടുത്തതെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുകൂട്ടര്‍ക്കും നില്‍ക്കക്കള്ളി ഇല്ലാതെയായപ്പോഴാണ് ഈ വഴി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ചിലര്‍ കാണിച്ച വഞ്ചനയുടെ ഫലമായാണ് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അതുകൊണ്ടുതന്നെ നിലമ്പൂരിലെ വോട്ടര്‍മാര്‍ ആദ്യഘട്ടം മുതല്‍ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലം ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫിന്റെ രാഷ്ട്രീയ പോരാട്ടമായി കണ്ടാണ് ഏറ്റവും സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT