തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക കൊടുക്കുന്നില്ലേ എന്ന് ചോദിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അര്‍ഹതയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഈ കുടിശ്ശിക വരുത്തിയത് ആരാണ്? സമയാസമയത്ത് ഡിഎ കൊടുക്കാതെ കുടിശ്ശിക വരുത്തി പത്തുകൊല്ലം അധികാരത്തില്‍ ഇരുന്ന ശേഷം ഇറങ്ങിയപ്പോഴാണ് ഈ ചോദ്യം പിണറായി വിജയന്‍ ചോദിക്കുന്നത്. ജീവനക്കാര്‍ മുഴുവന്‍ അദ്ദേഹത്തോട് ചോദിച്ചോള്ളൂമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഈ ചോദ്യം ചോദിക്കാന്‍ ഏറ്റവും യോഗ്യനായ ആളാണ് അദ്ദേഹം. ഈ കുടിശ്ശിക മുഴുവന്‍ വരുത്തിയത് ആരാണ്?സമയാസമയത്ത് ഡിഎ കൊടുക്കാതെ കുടിശ്ശിക വരുത്തിയിട്ട് പത്തുകൊല്ലം അധികാരത്തില്‍ ഇരുന്ന് കുടിശ്ശിക മുഴുവന്‍ വരുത്തി വെച്ച് അധികാരത്തില്‍ നിന്ന് ഒഴിഞ്ഞിട്ട് പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ പുതിയ സര്‍ക്കാരിനോട് ചോദിക്കുകയാണ് അത് കൊടുക്കുന്നില്ലേ എന്ന്. ആര് വരുത്തിയ കുടിശ്ശികയാണ് അത്? ഞങ്ങള്‍ വരുത്തിയ കുടിശ്ശികയാണോ? ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് ഒരു കുടിശ്ശിക പോലും വരുത്തില്ലെന്ന്. കൊടുക്കും എന്നാണ് പറഞ്ഞത്. എന്നിട്ട് പോകുന്ന പോക്കില്‍ ബജറ്റില്‍ അടുത്ത കൊല്ലം എല്ലാ കുടിശ്ശികയും കൊടുക്കുമെന്ന് പറഞ്ഞു. ഇത്രയും വര്‍ഷക്കാലം കുടിശ്ശിക മുഴുവന്‍ വരുത്തിവെച്ച പിണറായി വിജയന്‍ വന്ന് ഈ ചോദ്യം എന്നോട് ചോദിക്കേണ്ട. ഈ ജീവനക്കാര്‍ മുഴുവന്‍ അദ്ദേഹത്തോട് ചോദിച്ചോള്ളൂം'- വി ഡി സതീശന്‍ പറഞ്ഞു.
'പറയുന്നതിന് ഒരു ഔചിത്യം വേണ്ടേ. അദ്ദേഹത്തിന്റെ സര്‍ക്കാരാണ് മെഡിസെപ് തകര്‍ത്തത്. ജീവനക്കാരുടെ പരാതി പത്തുകൊല്ലം മുന്‍പ് ഉണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കുറിച്ചാണോ? ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ? ഡിആര്‍ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ? ലീവ് സറണ്ടര്‍ അടിച്ചുമാറ്റിയത് ആരാണ്? എത്രായിരം കോടിയാണ് ജീവനക്കാര്‍ക്ക് കൊടുക്കേണ്ട പൈസ വേറെ കാര്യത്തിന് ചെലവാക്കിയത്. എന്നിട്ട് ഇത്രയും കടം വരുത്തിവെച്ചു. അടിയന്തരമായി 87,000 കോടിയുടെ കടം. അഞ്ചുലക്ഷം കോടിയുടെ വെറേ കടം. ഡിഎ കുടിശ്ശിക കൊടുക്കുന്നില്ലേ എന്ന ആ ചോദ്യം ചോദിക്കാനുള്ള അര്‍ഹത അദ്ദേഹത്തിന് ഇല്ല'- വി ഡി സതീശന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates