

തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസുമായി ബന്ധപ്പെട്ട് വീണയുടെ ബാങ്ക് ലോക്കറില്‍ ഇഡി നടത്തിയ പരിശോധനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അന്വേഷണം നേരത്തെ നടക്കുന്നതല്ലേ ?. അവര്‍ വീട്ടില്‍ വന്നതല്ലേ ?. വീട്ടില്‍ വന്നപ്പോള്‍ ബാങ്ക് ലോക്കറുണ്ടെന്ന് അറിഞ്ഞു. ആ ബാങ്ക് ലോക്കര്‍ അവര്‍ക്ക് കാണണമായിരിക്കും. പിണറായി പറഞ്ഞു.
നിങ്ങള്‍ ( മാധ്യമങ്ങള്‍) കാമറയുമായി ചെന്നു നോക്ക്. ലോക്കര്‍ തുറക്കുമ്പോള്‍ മഹാകാര്യങ്ങള്‍ ഉണ്ടോയെന്ന് നോക്കാമല്ലോ ?. വിസ്മയങ്ങള്‍ ഉണ്ടോന്ന് നോക്കാമല്ലോയെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
മാസപ്പടി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ന്റെ മകള്‍ ടി വീണയുടെ തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപത്തെ എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറിലാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയത്. കേന്ദ്രസേനയുടെ സുരക്ഷയുടെ അകമ്പടിയോടെയാണ് ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്. കേസുമായി ബന്ധപ്പെട്ട് വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് നേരത്തെ ഇ ഡി മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണയെ കൊച്ചിയില്‍ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates