യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു 
Kerala

സമരങ്ങളില്‍ നിന്ന് പിന്‍മാറില്ല;  അറസ്റ്റ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം; പികെ ഫിറോസ്

സമരങ്ങളെ അടിച്ചമര്‍ത്തുക എന്ന ഉദ്ദേശ്യമാണ് സര്‍ക്കാരിന്. സമരങ്ങളില്‍ നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ല.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപരം: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്‌തെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സമരങ്ങളെ അടിച്ചമര്‍ത്തുക എന്ന ഉദ്ദേശ്യമാണ് സര്‍ക്കാരിന്. സമരങ്ങളില്‍ നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ല. ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് പികെ ഫിറോസ് പറഞ്ഞു.

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് തിരുവനന്തപുരം പാളയത്ത് വച്ച് ഇന്ന്  പികെ ഫിറോസിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.

കേസില്‍ ഒന്നാം പ്രതിയാണ് പികെ ഫിഫോസ്. മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ 28 യൂത്ത് ലീഗ് നേതാക്കള്‍ റിമാന്‍ഡിലാണ്. ഈ മാസം 18നായിരുന്നു സര്‍ക്കാരിനെതിരെ യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി