Kunhalikutty_Chennithala_satheesan 
Kerala

വിവാദ ബജറ്റ് നിർദ്ദേശങ്ങൾ: മുഖ്യമന്ത്രി വിഡി സതീശന് പിന്തുണയുമായി ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും; മന്ത്രിസഭയിൽ പുതിയ 'അച്ചുതണ്ട്'

പിഎം ശ്രീ പദ്ധതിയെയും മദ്യനികുതി കുറയ്ക്കലിനെയും ലീഗ് നേതാവ് പിന്തുണച്ചു

Author : കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഏറ്റവും വിവാദപരമായ രണ്ട് നിർദ്ദേശങ്ങൾക്കെതിരെ മുസ്‌ലിം സമൂഹത്തിൽ നിന്നും സംഘടനകളിൽ നിന്നും ശക്തമായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ എതിർപ്പുകൾ ഉയരുന്നതിനിടയിൽ, മുഖ്യമന്ത്രി വിഡി സതീശന് ശക്തമായ പിന്തുണയുമായി ലീഗ് പാർലമെന്ററി പാർട്ടി നേതാവും വ്യവസായ മന്ത്രിയുമായ പികെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ പദ്ധതി നടപ്പിലാക്കുന്നതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതുമായ ബജറ്റ് നിർദ്ദേശങ്ങളിലാണ് ലീഗ് ഔദ്യോഗിക നിലപാടിന് വിരുദ്ധമായി കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ നൽകിയത്.

ഈ രണ്ട് വിഷയങ്ങളിലും പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും അനുയോജ്യമായ സമയത്തും വേദികളിലും പാർട്ടി അഭിപ്രായം വ്യക്തമാക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഈ രണ്ട് വിഷയങ്ങളും പരിഗണനയ്ക്ക് വന്നപ്പോൾ, കോൺഗ്രസിനുള്ളിൽ നിന്നും യുഡിഎഫിൽ നിന്നും ഉയർന്ന ശക്തമായ വിമർശനങ്ങളെ പ്രതിരോധിച്ച് കുഞ്ഞാലിക്കുട്ടിയും മുതിർന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്ക് പിന്നിൽ ഉറച്ചുനിൽക്കുകയായിരുന്നു.

മന്ത്രിസഭയിൽ അതൃപ്തി പരസ്യമാക്കി കുഞ്ഞാലിക്കുട്ടി; മറ്റ് മന്ത്രിമാർ കാഴ്ചക്കാരായി

പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനുള്ളിൽ കടുത്ത ആശങ്കകൾ നിലനിന്നിരുന്നിട്ടും, മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്റെ വാദങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി പദ്ധതിയെ പരസ്യമായി പിന്തുണച്ചതായാണ് വിവരം. വിഷയത്തിൽ സർക്കാരിന്റെ നിലപാടിനൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നിർദ്ദേശം മന്ത്രിസഭ പരിഗണിച്ചപ്പോഴും കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുടെ നിലപാടിനെയാണ് പിന്തുണച്ചത്. ഒരു ഘട്ടത്തിൽ, ഈ വിഷയം ഒരു പൊതുവിവാദമാക്കി മാറ്റിയ രീതിക്കെതിരെ ലീഗ് നേതാവ് ശക്തമായ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ഈ അപ്രതീക്ഷിത പിന്തുണ മന്ത്രിസഭയ്ക്കുള്ളിൽ നിന്ന് ഉയർന്നുവന്ന കടുത്ത സമ്മർദ്ദങ്ങളെ അതിജീവിക്കാൻ മുഖ്യമന്ത്രി വിഡി സതീശന് സഹായമായി.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പിഎംശ്രീ പദ്ധതിയിലും മദ്യനികുതി കുറയ്ക്കുന്ന വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാടിനെ പൂർണ്ണമായി പിന്തുണയ്ക്കുകയും കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായങ്ങളോട് യോജിക്കുകയും ചെയ്തു. മൂന്ന് പ്രമുഖ നേതാക്കളും ഒരേ നിലപാടിൽ ഉറച്ചുനിന്നതോടെ മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ വലിയ ചർച്ചകളിലേക്ക് കടക്കാനാകാതെ കാഴ്ചക്കാരായി മാറുന്ന സാഹചര്യമാണ് ഉണ്ടായത്. സ്വന്തം പാർട്ടിയിലെ ചില വിഭാഗങ്ങളിൽ നിന്ന് പരിമിതമായ പിന്തുണ മാത്രം ലഭിക്കുന്ന മുഖ്യമന്ത്രിയെ രമേശ് ചെന്നിത്തല സ്ഥിരമായി പിന്തുണയ്ക്കാറുണ്ടെങ്കിലും, യുഡിഎഫ് മന്ത്രിസഭയ്ക്കുള്ളിൽ ഇത്തരമൊരു ശക്തമായ അധികാര ചേരി രൂപപ്പെടുന്നത് ഇതാദ്യമായാണ്.

Kerala ministers Kunhalikutty, Chennithala back CM Satheesan over PM SHRI, liquor tax cut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടിയന്‍മാര്‍ക്ക് നല്ല സാധനം കൊടുക്കണം, വീര്യം കുറഞ്ഞ മദ്യം ഇംപാക്ട് കുറയ്ക്കും: കെ മുരളീധരന്‍

'എല്ലാവരും മലയാള സിനിമയിലേക്ക് വരൂ, ഒന്നും മാറ്റാനല്ല, പലതും പഠിക്കാന്‍'; ബോളിവുഡ് ഭീന്മാരോട് പൃഥ്വിരാജ്; മാസ് മറുപടി

മഴയും വെയിലും മാറിയ കാത്തിരിപ്പ്: കുണ്ടുവാടിക്ക് ‘ബാലൻ’ സമ്മാനിച്ച ബസ് സ്റ്റോപ്പ്

സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം; 1,04,000 രൂപയില്‍ താഴെ തന്നെ

'തോറ്റു, സമ്മതിച്ചു; ഈ അസംബന്ധം പറച്ചിലൊന്ന് നിർത്താമോ?'