PK Kunhalikutty ഫയൽ
Kerala

'സര്‍ക്കാര്‍ അത്യുത്സാഹവും നിശ്ചയദാര്‍ഢ്യവും കാണിച്ചു'; ദേശീയപാത വികസനത്തില്‍ ഇടതു സര്‍ക്കാരിനെ പ്രശംസിച്ച് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളെയും നിയമസഭയില്‍ ഉള്‍പ്പെടെ പ്രശംസിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇടതു സര്‍ക്കാരിനെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം അക്വയര്‍ ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അത്യുത്സാഹവും നിശ്ചയദാര്‍ഢ്യവും കാണിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളെയും നിയമസഭയില്‍ ഉള്‍പ്പെടെ പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക രംഗം കൈകാര്യം ചെയ്തത് വളരെ മോശമായാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും വലിയ വിഷയം. ഖജനാവിനെ ബാങ്ക് റെപ്റ്റ് ആക്കാന്‍ പാടില്ല. അത് ജനങ്ങളുടെ തലയില്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആവശ്യമില്ലാത്ത പലതിനും സര്‍ക്കാര്‍ ധൂര്‍ത്തടിച്ചു. കേരളത്തെ ഇതില്‍ നിന്നും കരകയറ്റണമെങ്കില്‍ ശ്രമകരമായ പണിയാണെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തിന്റെ ട്രേഡ് യൂണിയന്‍ മിലിറ്റന്‍സിയാണ് കേരളത്തിന്റെ പെര്‍സെപ്ഷന്‍ മോശമാക്കിയത്. 10 കൊല്ലത്തെ വികസനം പറഞ്ഞിട്ട്, ഒറ്റയടിക്ക് ഒരു ടെക്‌നോപാര്‍ക്കോ, ഒരു ഇന്‍ഫോ പാര്‍ക്കോ, ഒരു സ്മാര്‍ട്ട് സിറ്റിയോ അവരായിട്ട് കൊണ്ടുവന്ന ഒരു സ്ഥാനപത്തിന്റെ പേരു പറയാനാകുമോയെന്നും പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

കാക്കനാട് എന്ന വിജനമായിരുന്ന സ്ഥലം ഇന്നു കാണുന്ന കാക്കനാട് ആക്കിയത് യുഡിഎഫ് സര്‍ക്കാരും, താന്‍ ഐടി മന്ത്രിയുമായിരുന്നപ്പോഴാണ്. അതൊക്കെ യുഡിഎഫ് സര്‍ക്കാരിന്റെ പ്രോജക്ടുകളാണ്. പിന്നെ ഈ റോഡാണ് പറയുന്നതെങ്കില്‍, കന്യാകുമാരിയിലേക്കും മംഗലാപുരത്തിന് അപ്പുറത്തേക്കും ഈ റോഡ് പോകുന്നുണ്ടല്ലോയെന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

PK Kunhalikutty says that state government has shown great enthusiasm and determination in acquiring land related to the development of the national highway.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകായുക്ത: പ്രതിപക്ഷത്തിന്റെ ഹർജി തള്ളി; സർക്കാർ നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു

'എന്തോ ഭാ​ഗ്യം സഞ്ജു ഭയ്യ ഔട്ടായത്, പാളിയിരുന്നെങ്കിൽ ഇളിഭ്യനായേനെ'; മുൻ ക്യാപ്റ്റനെ കുരുക്കിയ തന്ത്രം

കോണ്‍ഗ്രസ് പരിപാടികള്‍ക്കൊന്നും വിളിക്കാതെ അവഗണിച്ചു, ഇത്തവണ വോട്ട് ബിജെപിക്ക്; മറിയക്കുട്ടി

ആയുധ നിർമാണ ഫാക്ടറിയിൽ ഒഴിവുകൾ; ഡിപ്ലോമ യോഗ്യത, അവസാന തീയതി ഏപ്രിൽ 10

ചായ കുടിച്ചിട്ട് 50 രൂപ കൊടുക്കാനില്ല, 50 കോടി സിനിമയുടെ നിര്‍മാതാവ്; കെന്‍ കരുണാസ് പറയുന്നു

SCROLL FOR NEXT