പി കെ ശശി  ടിവി ദൃശ്യം
Kerala

പി കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റണം; സിപിഎം നേതൃത്വത്തോട് പാലക്കാട് ജില്ലാ കമ്മിറ്റി

ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി കെ ശശിയെ ബ്രാഞ്ച് അംഗമായിട്ടാണ് തരംതാഴ്ത്തിയത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട പി കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും ശശിയെ മാറ്റണമെന്നും സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കത്തു നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാര്‍ട്ടി സമ്മേളനം തുടങ്ങിയ സാഹചര്യത്തില്‍, അച്ചടക്ക നടപടി നേരിട്ട പി കെ ശശി കെടിഡിസി ചെയര്‍മാന്‍ അടക്കമുള്ള പദവികളില്‍ നിലനിര്‍ത്തുന്നത് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് ജില്ലാ കമ്മിറ്റി പറയുന്നു. ഫണ്ട് ക്രമക്കേട് അടക്കം വിവിധ ആരോപണങ്ങളെത്തുടര്‍ന്നാണ് പി കെ ശശിയെ പാര്‍ട്ടിയിലെ തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കിയത്.

ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി കെ ശശിയെ ബ്രാഞ്ച് അംഗമായിട്ടാണ് തരംതാഴ്ത്തിയത്. മണ്ണാര്‍ക്കാട് സഹകരണ കോളജിന്റെ ഫണ്ട് ശേഖരണം, വിഭാഗീയത, ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫണ്ടിലെ ക്രമക്കേട് എന്നീ ആരോപണങ്ങളിലാണ് ശശിക്കെതിരെ നടപടിയെടുത്തത്. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു അച്ചടക്ക നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT