ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം 
Kerala

എറണാകുളം സൗത്തില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം, സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്ഫോമില്‍ പുനരുദ്ധാരണ ജോലികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 17 ഇന്ന് മുതല്‍ 26 വരെ ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന എം.ജി.ആര്‍. ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) 25 വരെ 30 മിനിറ്റ് വൈകിയോടും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങള്‍ താഴെ:

പാലക്കാട്-എറണാകുളം മെമു (66609): 18 മുതല്‍ 26 വരെ പാലക്കാടുനിന്ന് രാവിലെ 7.20-ന് പുറപ്പെടുന്ന ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ ആലുവയ്ക്കും-എറണാകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല. എറണാകുളം-പാലക്കാട് മെമു (66610): മാര്‍ച്ച് 18 മുതല്‍ 26 വരെ എറണാകുളം ജങ്ഷനില്‍നിന്ന് ഉച്ചയ്ക്ക് 2.45-ന് പുറപ്പെടേണ്ട ട്രെയിന്‍ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56317): 17 മുതല്‍ 26 വരെ ഗുരുവായൂരില്‍നിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടുന്ന ട്രെയിന്‍ ഇടപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

കൊല്ലം-എറണാകുളം മെമു: 17 മുതല്‍ 26 വരെ കൊല്ലം ജങ്ഷനില്‍നിന്ന് രാവിലെ 5.55-ന് പുറപ്പെടുന്ന ട്രെയിന്‍ തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ് (16304): 17 മുതല്‍ 26 വരെ തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകീട്ട് 5.45-ന് പുറപ്പെടുന്ന ട്രെയിന്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305): 17 മുതല്‍ 26 വരെ എറണാകുളം ജങ്ഷനില്‍ നിന്ന് രാവിലെ 6-ന് പുറപ്പെടേണ്ട ട്രെയിന്‍ ആലുവയില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ സര്‍വീസ് നടത്തില്ല.

Platform maintenance work at Ernakulam Junction starting March 17., Partial cancellation and schedule

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറങ്ങി; കണ്ണൂര്‍-ജിദ്ദ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്‌ അടിയന്തര ലാന്‍ഡിങ്

SCROLL FOR NEXT