പ്രതീകാത്മക ചിത്രം 
Kerala

പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; രാവിലെ 11 മണി മുതല്‍ പ്രവേശനം നേടാം

വെള്ളിയാഴ്ച രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ അലോട്ട്മെന്റ് ലിസ്റ്റ് ലഭ്യമായി. 

വെള്ളിയാഴ്ച രാവിലെ 11 മുതൽ പ്രവേശന നടപടികൾ തുടങ്ങും. ഓ​ഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് മണിയോടെ ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം പൂർത്തീകരിക്കും. വിഎച്ച്എസ്ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും വ്യാഴാഴ്ച രാത്രിയോടെ പ്രസിദ്ധീകരിച്ചിരുന്നു. 

മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ഈ മാസം 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22ന് ആയിരിക്കും പ്രസിദ്ധീകരിക്കുക. 

24ന് പ്രവേശന നടപടികൾ പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കാനാണ് നീക്കം. ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റിൽ തിരുത്തലുകൾ വരുത്താനുള്ള സമയം നീട്ടിയതോടെ മുഖ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതും നീട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം