plus one admission പ്രതീകാത്മക ചിത്രം
Kerala

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, പ്ലസ് ടു പരീക്ഷാഫലം ചൊവ്വാഴ്ച; 'നമ്മുടെ കേരളം' ആപ്പിലും അറിയാം

പുതിയ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ അപേക്ഷ തിങ്കളാഴ്ച തുടങ്ങും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ അപേക്ഷ തിങ്കളാഴ്ച തുടങ്ങും. അന്നേദിവസം രാവിലെ ഇതിനുള്ള വിജ്ഞാപനം പുറത്തിറങ്ങും. ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഹയര്‍സെക്കന്‍ഡറിയില്‍ നിലവില്‍ 3,61,044 സീറ്റുണ്ട്.

വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ 33,000 സീറ്റ് ഉണ്ട്. കൂടാതെ പോളി ടെക്‌നിക്കുകളിലും ഐടിഐകളിലുമായി 30,545 സീറ്റുമുണ്ട്.

അതിനിടെ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി ആര്‍ ഡി ചേംബറിലാണ് പരിപാടി. എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയതു പോലെ പ്ലസ്ടു ഫലവും ലഭ്യമാകും. പരീക്ഷാ ഫലം അറിയുന്നതിനുണ്ടാകുന്ന തിരക്കും കാലതാമസവും പൂര്‍ണമായി ഒഴിവാക്കാനും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നു തന്നെ ഫലം പരിശോധിക്കാനും ഇതിലൂടെ സാധിക്കും.

Plus One application from tomorrow, Plus Two exam results on Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമെന്ന് മന്ത്രി പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍; മൂന്നുപേരുടെ നിലഗുരുതരം; നാളെ പുഴയിലും തിരച്ചില്‍ നടത്തും: മുഖ്യമന്ത്രി

'കെ കരുണാകരന്‍ മെമ്മോറിയല്‍'; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍

'ദുരന്തത്തിലേക്ക് നയിച്ചത് അശാസ്ത്രീയമായ നിര്‍മാണം; ഈ അപകടത്തിന്റെ പേരില്‍ വയനാടിന്റെ സ്വപ്നപദ്ധതി ഉപേക്ഷിക്കരുത്'