പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി സ്ക്രീന്‍ഷോട്ട്
Kerala

12 മണിക്കൂര്‍ തിരച്ചിൽ; നെട്ടൂരില്‍ ഒഴുക്കില്‍ പെട്ട് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി നെട്ടൂരിൽ കായലിൽ ഒഴുക്കിൽ പെട്ട് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. നീണ്ട 12 മണിക്കൂറത്തെ തിരച്ചിലിന് ശേഷം മത്സത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്. പനങ്ങാട് വിഎച്ച്‌എസ്‌എസ് വിദ്യാർഥിനിയാണ് ഫിദ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെ 6.30ന് ഭക്ഷണാവശിഷ്ടം കളയാൻ കായലിൽ ഇറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്ന് വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കായലിൽ ആഴവും അടിയൊഴ്ക്കും ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

സ്കൂബ സംഘവും ഫയർഫോഴ്സും രാവിലെ മുതൽ സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. നിലമ്പൂർ സ്വദേശികളായ ഈ കുടുംബം ഒന്നര മാസമായി നെട്ടൂരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT