സഞ്ജന 
Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞെക്കാട് സ്വദേശിനി സഞ്ജന (16) ആണ് മരിച്ചത്. ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

വീടിന്റെ സ്റ്റെയര്‍കേസിനടിയില്‍ തൂങ്ങിയ നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നെന്നാണ് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി വീട്ടില്‍നിന്ന് പോയിരുന്നു. ഇതിനുശേഷമാണ് സംഭവം നടന്നതെന്നാണ് നിഗമനം.

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മരണത്തിന് പിന്നിലെന്താണെന്ന് വ്യക്തമായിട്ടില്ല.

Plus One student found dead inside her home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പദവി മോഹിച്ചല്ല വന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുറിവേല്‍പ്പിച്ചതില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ്'; കുറിപ്പുമായി പത്മജ

വീണ്ടും മഴ വരുന്നു; ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

'പകല്‍ കണ്‍സ്യൂമര്‍ ഫെഡില്‍, രാത്രി മദ്യശാലയില്‍'; ഡിസിസി അംഗത്തിന് ഇരട്ട ജോലിയും ശമ്പളവും, വിചിത്ര ഉത്തരവ്

490 കിലോമീറ്റര്‍ റേഞ്ച്, ഹ്യുണ്ടായി നെയ്‌റ അവതരിപ്പിച്ചു; ഇന്ത്യന്‍ ലോഞ്ച് അടുത്ത വര്‍ഷം

ചേന അരിയുമ്പോൾ കൈകളിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ? ഒഴിവാക്കാൻ ഇങ്ങനൊന്ന് പരീക്ഷിച്ചു നോക്കൂ