'പകല്‍ കണ്‍സ്യൂമര്‍ ഫെഡില്‍, രാത്രി മദ്യശാലയില്‍'; ഡിസിസി അംഗത്തിന് ഇരട്ട ജോലിയും ശമ്പളവും, വിചിത്ര ഉത്തരവ്

വിചിത്രമായ ഉത്തരവ് വിവാദത്തില്‍
consumer fed-fredi
consumer fed-fredi
Updated on: 
1 min read

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിലെ ഭരണാനുകൂല സംഘടനാ നേതാവിനായി വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത് വിവാദത്തില്‍. ഡിസിസി അംഗവും കണ്‍സ്യൂമര്‍ ഫെഡ് അസിസ്റ്റന്റ് ജനറല്‍ മാനേജറുമായ ജെ ഫ്രെഡിക്കാണ് ഒരേ സമയം രണ്ട് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. പകല്‍ കണ്‍സ്യൂമര്‍ഫെഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറായും 5 മണി മുതല്‍ 9 മണി വരെ ബീവറേജസ് ഔട്ട്‌ലെറ്റിലും ഈ ഉത്തരവ് വഴി ജോലി ചെയ്യാന്‍ ഇദ്ദേഹത്തിന് സാധിക്കും.

consumer fed-fredi
'ഗവര്‍ണര്‍ക്ക് പെന്‍ഷന്‍ ഇല്ലല്ലോ..'; വീണ്ടും വക്കീല്‍ കോട്ടിട്ട് പി എസ് ശ്രീധരന്‍ പിള്ള

മാനേജര്‍ പദവിയില്‍ നിന്ന് ലഭിക്കുന്ന വലിയ ശമ്പളത്തോടൊപ്പം ബീവറേജസില്‍ നിന്ന് ദിനം പ്രതി 425 രൂപയുമാണ് ഇയാള്‍ക്ക് ലഭിക്കുക. കണ്‍സ്യൂമര്‍ ഫെഡ് എംഡിയാണ് എല്ലാ ചട്ടവും കാറ്റില്‍ പറത്തിക്കൊണ്ട് ഈ ഉത്തരവിറക്കിയത്. കോണ്‍ഗ്രസിന്റേതായി രണ്ട് യൂണിയനുകളാണ് കണ്‍സ്യൂമര്‍ഫെഡില്‍ ഉള്ളത്. നെയ്യാറ്റിന്‍കര സനലിന്റെയും ചന്ദ്രശേഖരന്റെയും നേതൃത്വത്തിലുള്ളത്. ഇതില്‍ സനലിന്റെ നേതൃത്വത്തിലുള്ള യൂണിയന്റെ വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറിയാണ് ഫ്രെഡി.

consumer fed-fredi
ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ കണ്ട ഫെയര്‍നെസ് ക്രീം വാങ്ങി; മലപ്പുറത്ത് 17കാരിക്ക് വൃക്കരോഗം, പരാതി

തിരുവനന്തപുരം സ്റ്റാച്യൂവില്‍ കണ്‍സ്യൂമര്‍ ഫെഡിന് മദ്യശാല ഉണ്ട്. തിരക്കുള്ള ഔട്ട്‌ലെറ്റില്‍ ഒരു ജീവനക്കാന്റെ കുറവുണ്ടെന്ന് മദ്യശാലയുടെ ചുമതലയുള്ള ജീവനക്കാരന്‍ എംഡിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രെഡിക്ക് ഇരട്ട ജോലി നല്‍കാന്‍ തീരുമാനമായത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയൊക്കെ ജോലി ഇല്ലാത്തൊരാളെ ദിവസ വേതനത്തിന് നിയമിക്കാവുന്നിടത്താണ് യൂണിയന്റെ സ്വാധീനത്താല്‍ ഡിസിസി അംഗത്തെ നിയമിച്ചിരിക്കുന്നത്. എന്തായാലും സംഭവം വിവാദമാവുകയും കണ്‍സ്യൂമര്‍ ഫെഡിന് ചീത്തപ്പേരാവുകയും ചെയ്തിട്ടുണ്ട്.

Summary

DCC member gets dual jobs and salaries; bizarre order sparks controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER